ബോണ്‍: ജര്‍മ്മനിയില്‍ ഈമാസം 18 ന് നടന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തിലെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി പ്രസിഡൻറും സി.ഇ.ഓ യുമായ ടി.എം.ജേക്കബ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. സമ്മേളന പ്രതിനിധികളായ പലര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
പലര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക പോലും നല്‍കിയില്ല. ഇത്തരം നിരവധി പരാതികളാണ് സമ്മേളനത്തിനിടയില്‍ ഉയർന്നത്. ഇതെല്ലാം സമയാസമയം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഇലക്ഷന്‍ കമ്മീഷണറെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ അദ്ദേഹം നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് 18 ന് നടന്ന തെരഞ്ഞെടുപ്പും ഫലവും റദ്ദാക്കുന്നതെന്ന് ടി.എം.ജേക്കബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.