ഹിജാബ്​ ധരിച്ചതിനാൽ ഭക്ഷണം നിഷേധിച്ച്​ റസ്​റ്റോറൻറ്​ അധികൃതർ

പാരിസ്​: ഹിജാബ്​ ധരിച്ചെത്തിയ മുസ്ലിം യുവതികൾക്ക്​ ഭക്ഷണം നിഷേധിച്ച്​ ഫ്രാൻസിലെ റെസ്​റ്റോറൻറ്​. ​ട്രെംബ്ലേ ഇൻ ഫ്രാൻസിലെ ലെ സെനാക്കൾ റെസ്റ്റോറൻറിൽ ശനിയാഴ്ച്ച രാത്രിയാണ്​ സംഭവം. ഭീകരർ മുസ്​ലിംകളാണെന്നും എല്ലാ മുസ്ലിംകളും ഭീകരരാണെന്നും ആക്രോശിച്ചാണ്​ അധികൃതർ യുവതികൾക്ക് ഭക്ഷണം വിളമ്പാതിരുന്നത്​.

സംഭവത്തി​െൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിഞ്ഞതോടെ റസ്​റ്റോറൻറ് അധികൃതർ മാപ്പ് പറഞ്ഞു. വംശീയ വിരോധികളിൽ നിന്ന് ​ഭക്ഷണം കഴിക്കില്ലെന്ന്​കലഹത്തിനിടെ സ്ത്രീകളുടെ കൂട്ടത്തിൽ നിന്ന്​ ഒരാൾ പറഞ്ഞു. വംശീയ വിരോധികൾ മനുഷ്യരെ കൊല്ലില്ല എന്ന്​ അധികൃതർ മറുപടി പറയുകയും തുടർന്ന്​പരസ്​പരം കലഹിക്കുകയുമായിരുന്നു.

കഴിഞ്ഞ നവംബറിൽ പാരീസിൽ നടന്ന ഭീകരാക്രമണത്തിൽ സുഹൃത്തിനെ നഷ്ടമായതായും രാജ്യത്തി​​െൻറ ഇന്നത്തെ അവസ്​ഥയിൽ പരിഭ്രാന്തനായാണ്​യുവതികളെ റസ്റ്റോറൻറിൽ നിന്ന്​ പുറത്താക്കിയതെന്നും​ ഉടമ വ്യക്തമാക്കി. യുവതികൾക്ക് അനുഭവപ്പെട്ട ദുരനുഭവത്തെ കുറിച്ച്​വംശീയ വിദ്വേഷ വിരുദ്ദ സമിതി അന്വേഷിക്കുമെന്ന്​ മന്ത്രി ലോറൻസ്​ റിസംഗിനോൾ വ്യക്തമാക്കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.