വ്യാപാര രഹസ്യങ്ങൾ ചോർത്തി; അമേരിക്കയിൽ ചൈനീസ്​ ഗവേഷകൻ അറസ്​റ്റിൽ

വാഷിങ്​ടൺ: വ്യാപരാ രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച്​ വിർജീനിയ യൂനിവേഴ്​സിറ്റിയിലെ ചൈനീസ്​ ഗവേഷകൻ അറസ്റ്റിൽ. അമേരിക്കയിൽനിന്ന്​ ചൈനയിലേക്ക്​ വിമാനം കയറാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇയാൾ അറസ്​റ്റിലായത്​.

34കാരനായ ഹയ്​സോഉ ഹു അനുമതിയില്ലാതെ കമ്പ്യൂട്ടർ ഉപയോഗിച്ച്​ വ്യാപാര രഹസ്യങ്ങൾ ചോർത്തുകയായിരുന്നുവെന്ന്​ അധികൃതർ പറയുന്നു. ഇതോടെ അമേരിക്കയും ചൈനയും തമ്മിലെ ബന്ധം കൂടുതൽ വഷളാകാനാണ്​ സാധ്യത.

അമേരിക്ക സംഘടിപ്പിക്കുന്ന ബയോ മിമിക്​സ്​-ഫ്ലൂയിഡ്​ ഡൈനാമിക്​സ്​ എന്ന വിഷയത്തിൽ ഗവേഷണത്തിനായണ്​ ഇദ്ദേഹം വിർജീനിയ യൂനിവേഴ്​സിറ്റിയിലെത്തിയത്​. വിർജീനിയ യൂനിവേഴ്​സിറ്റി​യിൽ വർഷങ്ങളുടെ പരിശ്രമ ഫലമായി തയാറാക്കിയ അതീവ രഹസ്യ സോഫ്​റ്റ്​വെയർ കോഡുകൾ വരെ ഇയാൾ കൈക്കലാക്കിയതായി അധികൃതർ പറയുന്നു. ​

എഫ്​.ബി.ഐയുടെ റിച്ച്മണ്ട് ഡിവിഷൻ സ്പെഷൽ ഏജൻറുമാരായ യുനൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി തോമസ് ടി. കുള്ളനും ഡേവിഡ്​ ഡബ്ല്യു ആർച്ചറിയുമാണ്​ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. യു.എസിൽ വലിയരീതിയിൽ ചാരവൃത്തിയും സ്വാധീന പ്രവർത്തനങ്ങളും നടത്തിയെന്നാരോപിച്ച് ഹ്യൂസ്റ്റണിലെ ചൈനീസ്​ കോൺസുലേറ്റ് ജനറൽ അടച്ചുപൂട്ടാൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി ചെംഗ്​ഡുവിലെ കോൺസുലേറ്റ് ജനറൽ അടച്ചുപൂട്ടാൻ ചൈന യു.എസിനോടും ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.