ബെയ്ജിങ്: ലോകസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ചൈന പ്രതിരോധ ബജറ്റ് വർധിപ്പിക്കും. പാർലമെന്റ് യോഗത്തിൽ നാഷനൽ പീപ്ൾസ് കോൺഗ്രസ് വക്താവ് വാങ് ചാവോ ആണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. സുരക്ഷ വെല്ലുവിളികളും പ്രധാന രാജ്യമെന്ന നിലയിലുള്ള ഉത്തരവാദിത്തവും പരിഗണിച്ച് പ്രതിരോധ ബജറ്റ് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങൾ അന്താരാഷ്ട്ര, ആഭ്യന്തര നിയമങ്ങൾ പാലിക്കാതെ പരമാധികാരത്തിലേക്ക് കടന്നുകയറുകയാണെന്ന് അമേരിക്കയുടെ പേരുപറയാതെ അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വർഷം 23,000 കോടി ഡോളറായിരുന്നു ചൈനയുടെ പ്രതിരോധ ബജറ്റ്. 77,700 കോടി ഡോളർ വരുന്ന അമേരിക്കക്കു പിറകിൽ രണ്ടാമത്തെ വലിയ തുകയാണിത്.
എത്രയാണ് വർധിപ്പിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. യുക്രെയ്ൻ യുദ്ധവും അമേരിക്കയുമായുള്ള കൊമ്പുകോർക്കലുമാണ് പ്രതിരോധ വിഹിതം വർധിപ്പിക്കാൻ ചൈനയെ പ്രേരിപ്പിക്കുന്നത്.ചൈന രാജ്യം ഈ വർഷം പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം സാമ്പത്തിക വളർച്ചയാണ്. പത്തുവർഷത്തിലെ കുറഞ്ഞ നിരക്കാണിത്.
1.2 കോടി നഗരകേന്ദ്രീകൃത തൊഴിൽ സൃഷ്ടിക്കാനും പാർലമെന്റ് യോഗം തീരുമാനിച്ചു. ജി.ഡി.പി കഴിഞ്ഞ വർഷം മൂന്ന് ശതമാനമാണ് ഉയർന്നത്. ദശകത്തിലെ കുറഞ്ഞ വളർച്ച നിരക്കാണിത്. കോവിഡ് നിയന്ത്രണങ്ങളും കയറ്റുമതി കുറഞ്ഞതുമാണ് വളർച്ച നിരക്ക് കുറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.