Posted On
date_range Updated On
date_range സംയമനം പാലിക്കണമെന്ന് ഉ. കൊറിയയോട് ദ. കൊറിയ
സോൾ: കൊറിയൻ മുനമ്പിനെ വീണ്ടുമൊരു യുദ്ധത്തിലേക്ക് തള്ളിവിടാതെ സംയമനം പാലിക്കണമെന്ന് ഉത്തര കൊറിയയോട് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ. മിസൈൽ പരീക്ഷണത്തോടെ ഉത്തര കൊറിയയും യു.എസും തമ്മിലുള്ള വാക്പോരുകളെ തുടർന്നാണ് മേഖല യുദ്ധസമാനമായത്. ഇരുരാജ്യവും പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം ചൈനയും ആവശ്യപ്പെട്ടിരുന്നു. സഖ്യരാജ്യമായ അമേരിക്കയും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും മൂൺ ആഹ്വാനം ചെയ്തു. കൊറിയൻ മുനമ്പിൽ സമാധാനമാണ് ആവശ്യം. 1950കളിലെ കൊറിയൻയുദ്ധത്തിൽ ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്. നിലവിലെ സ്ഥിതിഗതികൾ യു.എസ് സംയമനത്തോടെ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.