ഇന്ത്യയില്‍നിന്നുള്ള പരുത്തി ഇറക്കുമതി ചെയ്യും -പാകിസ്താന്‍


ഇസ്ലാമാബാദ്: ഇന്ത്യയില്‍നിന്നുള്ള പരുത്തി ഇറക്കുമതി നിരോധനം പാകിസ്താന്‍ നീക്കി. അതിര്‍ത്തി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍  ഇന്ത്യയില്‍നിന്ന എത്തിച്ച 33 ലക്ഷം  ഡോളര്‍ വിലവരുന്ന 10,000 കെട്ട് പരുത്തി പാകിസ്താനില്‍ നിരോധിച്ചിരുന്നു.

വാഗ വഴി ഇന്ത്യയില്‍നിന്നുള്ള പരുത്തി ഇറക്കുമതി ചെയ്യുന്നതിന് ദേശീയ ഭക്ഷ്യ സുരക്ഷ ഗവേഷണ മന്ത്രാലയത്തിന്‍െറ പ്ളാന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പ് (ഡി.പി.പി) അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, കുരുകളഞ്ഞ പരുത്തി മാത്രമേ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 23ന്  വാഗ, കറാച്ചി എന്നീ തുറമുഖങ്ങള്‍വഴി ഇന്ത്യയില്‍നിന്നുള്ള പരുത്തി ഇറക്കുമതി ചെയ്യുന്നത് ഡി.പി.പി തടഞ്ഞിരുന്നു. കപ്പലിലത്തെിച്ച ചരക്ക് സസ്യസുരക്ഷ ഉറപ്പാക്കിയില്ല എന്ന കാരണത്താലായിരുന്നു ഇത്. 

കഴിഞ്ഞ വര്‍ഷം 80 കോടി ഡോളറിലധികം വിലവരുന്ന പരുത്തി പാകിസ്താന്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്തിരുന്നു.  

Tags:    
News Summary - pakisthan will import indian cotton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.