നേപാൾ പ്രധാനമന്ത്രി ഇന്ന്​ വിശ്വാസവോട്ട്​ തേടും

കാഠ്​മണ്ഡു: നേപാളി​െല പുതിയ പ്രധാനമന്ത്രി കെ.പി ശർമ ഒലി ഇന്ന്​ സഭയിൽ വിശ്വാസവോട്ട്​ തേടും. ഇന്ന്​ മൂന്നുമണിക്കാണ്​ വിശ്വാസവോട്ട്​. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അധികാരമേറ്റ്​ 30 ദിവസത്തിനുള്ളിൽ വിശ്വാസവോട്ട്​ തേടണമെന്നാണ്​​ ഭരണഘടന അനുശാസിക്കുന്നത്​. അതു പ്രകാരമാണ്​ സഭയിൽ പ്രധാനമന്ത്രി ഇന്ന്​ വിശ്വാസം തെളിയിക്കുന്നത്​. 

ഫെബ്രുവരി 15നാണ്​ 38ാമത്​ നേപാൾ പ്രധാനമന്ത്രിയായി ശർമ ഒലി സത്യപ്രതിജ്​ഞ ചെയ്​തത്​. നേരത്തെ, നേപാളിൽ പുതിയ ഭരണഘടന രൂപീകരിച്ച ശേഷം 2015 ഒക്​ടോബർ 11 മുതൽ 2016 ആഗസ്​ത്​ മൂന്ന്​ വരെ ഒലി പ്രധാനമന്ത്രി സ്​ഥാനം വഹിച്ചിരുന്നു. നേപാളിശല കമ്മ്യുണിസ്​റ്റ്​ പാർട്ടിയായ യു​ണിഫൈഡ്​ മാർക്​സിസ്​റ്റ്​ ലെനിനിസ്​റ്റി​​െൻറ നേതാവായ ഒലി ചൈന അനുകൂല നിലപാടുകാരനാണ്​. 

Tags:    
News Summary - Nepal PM to take vote of confidence today - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.