രാ​ഖൈ​നി​ൽ വം​ശ​ഹ​ത്യ​യെ​ന്ന യു.​എ​ൻ റി​പ്പോ​ർ​ട്ട്​ ത​ള്ളി മ്യാ​ന്മ​ർ

ന​യ്​​പി​ഡാ​വ്​: റോ​​ഹി​​ങ്ക്യ​​ൻ വം​​ശ​​ഹ​​ത്യ​​ക്ക്​ ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ഉ​​ന്ന​​ത സൈ​നി​ക ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ വി​​ചാ​​ര​​ണ ചെ​​യ്യ​​ണ​​മെ​​ന്ന്​ യു.​​എ​​ൻ വ​​സ്​​​തു​​താ​​ന്വേ​​ഷ​​ണ സം​​ഘ​ത്തി​​​​െൻറ റി​പ്പോ​ർ​ട്ട്​ ത​ള്ളി മ്യാ​ന്മ​ർ. 

രാഖൈനിൽ സൈന്യം ആ​യി​ര​ങ്ങ​ളെ കൂ​ട്ട​ക്കൊ​ല ചെ​യ്​​തും സ്​​ത്രീ​ക​ളെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ട്​  പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മ്യാ​ന്മ​റിലെ മു​തി​ർ​ന്ന സ​ർ​ക്കാ​ർ  വ​ക്​​താ​വ്​ ത​ള്ളി​യ​തെ​ന്ന്​ ദേ​ശീ​യ​പ​ത്ര​മാ​യ ഗ്ലോ​ബ​ൽ ന്യൂ ​ലൈ​റ്റ്​ ഒാ​ഫ്​ മ്യാ​ന്മ​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ത​ങ്ങ​ൾ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല.

ക​ണ്ടെ​ത്ത​ലു​ക​ൾ ക​ള്ള​മാ​യ​തി​നാ​ൽ യു.​എ​ൻ വ​സ്​​തു​ത നി​രീ​ക്ഷ​ണ ദൗ​ത്യ​സം​ഘ​ത്തെ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും യു.എൻ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി കൊ​ണ്ടു​വ​രു​ന്ന പ്ര​മേ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നും മു​തി​ർ​ന്ന വ​ക്​​താ​വ്​ സോ ​ടെ വ്യ​ക്​​ത​മാ​ക്കി. 

യു.​എ​ന്നി​​​​െൻറ​യും മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി​ക​ളു​ടെ​യും തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച​ന്വേ​ഷി​ക്കാ​ൻ സ്വ​ത​ന്ത്ര ക​മീ​ഷ​നെ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​മാ​ണ്​ വേ​ണ്ട​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം മ്യാ​ന്മ​റി​​​​െൻറ സ​ഖ്യ​ചേ​രി​യാ​യ ചൈ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

അ​​ന്താ​​രാ​​ഷ്​​​ട്ര നി​​യ​​മ​​ത്തി​​​നു​ കീ​​ഴി​​ലെ ഏ​​റ്റ​​വും ക്രൂ​​ര​​മാ​​യ കു​​റ്റ​​ങ്ങ​​ളാ​​ണ്​ മ്യാ​​ന്മ​​ർ സേ​​ന ന​​ട​​ത്തി​​യ​​തെ​​ന്ന്​ റി​​പ്പോ​​ർ​​ട്ട്​ സൂ​ചി​പ്പി​ച്ചി​രു​ന്നു. സം​​ഭ​​വ​​ത്തി​​ൽ ഇ​​ര​​ക​​ളാ​​ക്ക​​പ്പെ​​ട്ട​​വ​​രും ദൃ​​ക്​​​സാ​​ക്ഷി​​ക​​ളു​​മാ​​യ 875 പേ​​രെ അ​​ഭി​​മു​​ഖം ന​​ട​​ത്തി​​യും ഫോ​േ​​ട്ടാ​​ക​​ൾ, വി​​ഡി​​യോ​​ക​​ൾ, ഉ​പ​ഗ്ര​ഹ​ ചി​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ പ​​രി​​ശോ​​ധി​​ച്ചു​മാ​​ണ്​ റി​​പ്പോ​​ർ​​ട്ട്​ ത​​യാ​​റാ​​ക്കി​​യ​​ത്. 

Tags:    
News Summary - Myanmar rejects UN findings in Rohingya genocide report- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.