അഫ്ഗാനിൽ ഐ.എസ് ആക്രമണം; 10 മരണം


കാബൂള്‍: അഫ്ഗാനിസ്താനില്‍ ഐ.എസ് ആക്രമണത്തില്‍ പത്ത് പൊലീസുകാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ സവ്ജാന്‍ പ്രവിശ്യയിലെ പള്ളിയിലായിരുന്നു ആക്രമണം. പൊലീസുകാര്‍ക്ക് പുറമെ ഇവരിലൊരാളുടെ ഭാര്യയും വെടിവെപ്പില്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സവ്ജാന്‍ പ്രവിശ്യയിലെ വക്താവ് മുഹമ്മദ് റാസ ഗഫൂരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഐ.എസ് തീവ്രവാദികളെ നേരിടാന്‍ നിയോഗിച്ച പൊലീസുകാരായിരുന്നു ഇവര്‍. പ്രവിശ്യയിലെ ഒരുപള്ളിയില്‍ തീവ്രവാദികളെ നേരിടാന്‍ ഒരുങ്ങിയിരിക്കവേ ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് സേനയിലുള്ള ഭര്‍ത്താവിന് വെടിയേറ്റതു കണ്ട് സംഭവസ്ഥലത്തേക്ക് ഓടിവന്നതോടെയാണ് യുവതിക്ക് വെടിയേറ്റത്. അഫ്ഗാനിസ്താനിലെ വടക്കന്‍ പ്രവിശ്യയില്‍ തമ്പടിച്ച  ഇസ്്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വടക്കന്‍ മേഖലയിലേക്കും വേരുറപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 


 

Tags:    
News Summary - ISIS militants kill 10 in mosque ambush - Afghan official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.