ലോകത്ത്​ കോവിഡ്​ മരണം 1,19,000 കവിഞ്ഞു; രോഗബാധിതർ 19 ലക്ഷത്തിലധികം

ബെയ്​ജിങ്​: ലോകത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 1,19,686 ആയി. കോവിഡ്​ ബാധിതരുടെ എണ്ണം 19,24,635 ആയി ഉയർന്നു. 787 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 4,44,918 പേർ ഇതുവരെ രോഗമുക്തരായി. 1,360,031 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത ്​.

യു.എസിലാണ്​ കോവിഡ്​ വളരെ മോശമായി ബാധിച്ചത്​. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും യു.എസ്​ ആണ്​ നിലവി ൽ ഉയർന്ന്​ നിൽക്കുന്നത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,509 പേർ യു.എസിൽ കോവിഡ്​ ബാധിച്ചു മരിച്ചു. ആകെ 23,640 പേരാണ്​ ​വൈറസ്​ ബാധ മൂലം യു.എസിൽ മരിച്ചത്​. 5,86,941 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 36,948 പേർ രോഗമുക്തരായി. 5,26,353 പേർ നിലവിൽ രോഗബാധിതരായുണ്ട്​.

യു.എസ്​ കഴിഞ്ഞാൽ കോവിഡ്​ ഏറെ തളർത്തിയ രാജ്യം സ്​പെയിനാണ്​. 1,70,099 പേർക്ക്​ രോഗം റിപ്പോർട്ട്​ ചെയ്​ത സ്​പെയിനിൽ 17,756 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചിട്ടുണ്ട്​. 87,616 പേർ സ്​പെയിനിൽ രോഗബാധിതരായി ചികിത്സയിലുണ്ട്​. ന്യൂയോർക്കിൽ കോവിഡ്​ മഹാമാരിയുടെ മോശം സമയം കഴിഞ്ഞുവെന്ന്​ ഗവർണർ ആൻഡ്ര്യു ക്വോമോ പറഞ്ഞു. ഇന്ത്യയിൽ ആകെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകൾ 10,453 ആയി ഉയർന്നു. 358 പേരാണ്​ രോഗം മൂലം മരിച്ചത്​. നിലവിൽ 8,914 കോവിഡ്​ ബാധിതരാണ്​ ചികിത്സയിലുള്ളത്​. 1,181 പേർ രോഗ മുക്തരായി.


ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് 19 മരണം 270 കവിഞ്ഞതായും 13,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മാത്രം 1,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെക്‌സസില്‍ ഹാരിസ് കൗണ്ടിയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മുമ്പിൽ 3,500 പേരാണ്​ ഇവിടെ കോവിഡ്​ ബാധിതരായുള്ളത്​. ഡാലസിൽ 1,600 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ടെക്‌സസ് ഡിപ്പാര്‍ട്ട്‌മ​െൻറ്​ ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 1,300 പേര്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇതുവരെ 2,000 ലധികം പേര്‍ രോഗവിമുക്തി നേടിയെന്നും അധികൃതര്‍ പറഞ്ഞു.

കോവിഡ്​ ആദ്യം റിപ്പോർട്ട്​ ചെയ്യപ്പെട്ട ചൈനയാണ്​ രോഗബാധയിൽ നിന്ന്​ അതിവേഗം മുക്തമായ രാജ്യം. 82,249 പേർക്ക്​ രോഗം റിപ്പോർട്ട്​ ചെയ്​ത ചൈനയിൽ നിലവിൽ 1,170 പേർ മാത്രമാണ്​ ചികിത്സയിലുള്ളത്​. 77,738 പേർക്ക്​ ഇവിടെ രോഗമുക്തരായിട്ടുണ്ട്​.

Tags:    
News Summary - covid 19 death exceed 1,19,000 in the world -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.