ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ശരീഫ് മുൻ അൽഖാഇദ നേതാവ് ഉസാമ ബിൻലാദിനിൽനിന്ന് പണം കൈപ്പറ്റിന്നെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ കേസ് നൽകുമെന്ന് ഇംറാൻ ഖാെൻറ പാർട്ടി പാകിസ്താൻ തെഹ്രീകെ ഇൻസാഫ്(പി.ടി.െഎ) വ്യക്തമാക്കി.
2010ൽ താലിബാൻ കൊലപ്പെടുത്തിയ മുൻ ഇൻറർ-സർവിസസ് ഇൻറലിജൻസ് ചാരൻ ഖാലിദ് ഖ്വാജയുടെ ഭാര്യ ഷമാമ ഖാലിദിെൻറ ‘ഖാലിദ് ഖ്വാജ: ശഹീദെ അമൻ’ എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തൽ. കശ്മീരിലും അഫ്ഗാനിസ്താനിലും ജിഹാദികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബിൻലാദിനിൽനിന്ന് ശരീഫ് 150 കോടി രൂപ വാങ്ങിയതായാണ് പുസ്തകത്തിൽ ആരോപിച്ചിരിക്കുന്നത്.
അഴിമതി നടത്തിയ സാഹചര്യത്തിൽ ശരീഫ് രാജിവെക്കണമെന്ന് പി.ടി.െഎ ആവശ്യപ്പെട്ടു. പാകിസ്താനിലെ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് ശരീഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി നൽകുമെന്ന് പി.ടി.െഎ വക്താവ് ഫവാദ് ചൗധരി പറഞ്ഞു. ശരീഫ് കൈപ്പറ്റിയ തുകയിൽ നിന്ന് 27 കോടി രൂപ 1989ൽ ഭുേട്ടാക്ക് എതിരായുള്ള അവിശ്വാസ നീക്കത്തെ പ്രോത്സാഹിപ്പിക്കാനായി െചലവഴിച്ചതായും പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.
ഇതേസമയം, 1989ലെ െഎ.ബി നിക്ഷേപം ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പി.ടി.െഎ നേതാവും മുൻ ഇൻറലിജൻസ് ബ്യൂറോ ഡയറക്ടർ ജനറലുമായിരുന്ന മസൂദ് ശരീഫ് ഖാൻ ഖത്തക് 2013ൽ സുപ്രീംകോടതിയിൽ മൊഴിനൽകിയിരുന്നു. ഭുേട്ടാക്ക് എതിരായുള്ള അവിശ്വാസ വോട്ട് നീക്കം രാഷ്ട്രീയപ്രേരിതമല്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.