പാ​കി​സ്​​താ​നി​ൽ ശി​യ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പം കാ​ർ​ബോം​ബ്​ സ്​​ഫോ​ട​നം; 22 മ​ര​ണം

ഇസ്ലാമാബാദ്: വടക്കു-പടിഞ്ഞാറൻ പാകിസ്താനിൽ ഗോത്രവർഗ വിഭാഗക്കാർക്ക് സ്വാധീനമുള്ള മേഖലയായ പരാചിനാറിലെ ശിയ ആരാധനാലയത്തിനു സമീപമുണ്ടായ കാർബോംബ്  സ്ഫോടനത്തിൽ ചുരുങ്ങിയത് 22 പേർ മരിച്ചു. 100ലധികം പേർക്ക് പരിക്കേറ്റു. മേഖലയിലെ പ്രധാന വ്യാപാരകേന്ദ്രമായ നൂർ മാർക്കറ്റിന് ഏതാനും മീറ്റർ അകലെയാണ് സംഭവം. 

വെള്ളിയാഴ്ച രാവിെല ആരാധനാലയത്തിന് അടുത്തെത്തിയ ആക്രമി ആദ്യം വെടിവെപ്പ് നടത്തുകയായിരുന്നു. തുടർന്നാണ് സ്ഫോടനമുണ്ടായത്. സ്ത്രീകൾ ആരാധന നടത്തുന്ന ഭാഗമാണ് ആക്രമി ലക്ഷ്യമിട്ടതെന്ന് കരുതുന്നു. സംഭവത്തി​െൻറ ഉത്തരവാദിത്തം ജമാഅത്തുൽ അഹ്റാർ എന്ന സംഘടന ഏറ്റെടുത്തു. 
പാകിസ്താനിൽ നേരത്തെ ഇൗ സംഘടനയുടെ പ്രവർത്തനം  നിരോധിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ വർഷം ആദ്യത്തിൽ രാജ്യത്ത് തുടർച്ചയായി ഭീകരാക്രമണമുണ്ടായിരുന്നു. 

Tags:    
News Summary - car boamb attack in pakisthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.