കറാച്ചി: പാക്-അഫ്ഗാൻ അതിർത്തി മേഖലയിൽ സെൻസസ് പ്രവർത്തനങ്ങൾ നടക്കവെ, അഫ്ഗാൻ സൈന്യത്തിെൻറ വെടിവെപ്പിൽ ഒമ്പതുപേർ മരിച്ചു. സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ 33ലേറെ പേർക്ക് പരിക്കേറ്റതായും പാക് സുരക്ഷാസേന അറിയിച്ചു. പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യക്കടുത്ത് ചമൻ അതിർത്തിയിലാണ് സംഭവം. തുടർന്ന് അതിർത്തി അടച്ചു. അഫ്ഗാൻ സൈന്യം അതിർത്തിയിൽ നിന്ന് സെൻസസിനെത്തിയ ജീവനക്കാരോട് ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാകിസ്താനും അഫ്ഗാനിസ്താനും ഇടക്കുള്ള പ്രധാന അതിർത്തികവാടമാണ് ചമൻ.
പാക് അതിർത്തിയോടുചേർന്ന ചമൻ മേഖലയിലെ തങ്ങളുടെ അധീനതയിലുള്ള കില്ലി ലുഖ്മാൻ, കില്ലി ജഹാൻഗീർ എന്നീ ഗ്രാമങ്ങളിൽ െസൻസസ് നടത്തുന്നത് കഴിഞ്ഞമാസം 30ന് അഫ്ഗാൻ സൈന്യം വിലക്കിയിരുന്നതായി പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ പറഞ്ഞു. അതേസമയം, പാക് സെൻസസ് അംഗങ്ങൾ അഫ്ഗാൻ അതിർത്തിക്കടുത്താണ് തമ്പടിച്ചതെന്ന് കാണ്ഡഹാർ പൊലീസ് വക്താവ് ഗുർസങ് അഫ്രീദി ആരോപിച്ചു. സെൻസസിെൻറ രണ്ടാംഘട്ടമാണ് നടക്കുന്നത്.
ലക്ഷത്തോളം ജീവനക്കാരും രണ്ടുലക്ഷത്തോളം സൈനികരും പരിപാടിയുടെ ഭാഗമായുണ്ട്. ചമൻ അതിർത്തിയെ ചൊല്ലി ഇരുരാജ്യങ്ങളും പതിവായി പ്രശ്നങ്ങളുണ്ടാകാറുണ്ട്. രാജ്യത്തിെൻറ വിവിധഭാഗങ്ങളില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ 130 പേര് കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഫെബ്രുവരി 16ന് പാകിസ്താൻ തുർഖാം, ചമാൻ അതിർത്തികൾ അടച്ചിരുന്നു. ആക്രമണങ്ങള്‍ക്കു പിന്നില്‍ തഹ്രീകെ താലിബാൻ ആണെന്നാരോപിച്ചാണിത്.പ്രധാനമന്ത്രി നവാസ് ശരീഫിെൻറ നിർദേശമനുസരിച്ച് മാർച്ച് 20നാണ് പാകിസ്താൻ പിന്നീട് അതിർത്തി തുറന്നത്. ഏപ്രിൽ അഞ്ചിന് സെൻസസ് ജോലികൾ തുടങ്ങിയശേഷം താലിബാൻ ആറുപേരെ കൊലപ്പെടുത്തിയിരുന്നു. വടക്കുപടിഞ്ഞാറൻ മേഖലയിലെ കുർറം ജില്ലയിൽ സ്ഫോടനത്തിൽ രണ്ട് ജീവനക്കാരും കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.