അങ്കാറ: ലോകത്തിെൻറ കണ്ണു നനയിച്ച അഭയാർഥി ബാലൻ ഐലൻ കുർദിയുടെ മരണത്തിന് കാരണക്കാരായ മനുഷ്യക്കടത്തുകാരെ 35 വർഷത്തേക്ക് തടവിലിടണമെന്ന് തുർക്കി പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു. സിറിയക്കാരായ രണ്ട് മനുഷ്യക്കടത്തുകാരെയാണ് മന:പൂർവമായ നരഹത്യാകുറ്റം ചുമത്തി ഏകാന്ത തടവിലിടണമെന്ന് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.
തുർക്കിയിൽ നിന്ന് ഗ്രീസിലേക്കുള്ള യാത്രയിൽ ബോട്ട് മുങ്ങിയാണ് മൂന്നുവയസ്സുകാരൻ ഐലെൻറ ദാരുണ മരണം. തുർക്കി കടൽതീരത്ത് മുഖം പൂഴ്ത്തിക്കിടന്ന കുരുന്നിെൻറ ചിത്രം ലോകത്തിെൻറ തീരാനോവായി മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.