കൊറോണ: ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കാൻ യു.എസ്​

വാഷിങ്​ടൺ​: കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം ചൈനയിൽ അനുദിനം ഉയരുന്നതിനിടെ വിമാന സർവീസുകൾ നിർത്താ​െനാരുങ്ങ ി അമേരിക്ക. ചൈനയിലേക്കുള്ള മുഴുവൻ വിമാന സർവീസുകളും നിർത്താനാണ്​ യു.എസി​​​െൻറ പദ്ധതി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യു.എസ്​ എടുത്തിട്ടില്ലെന്നാണ്​ റിപ്പോർട്ട്​.

ചൈനയിലെ സാഹചര്യം വിലയിരുത്താനായി വൈറ്റ്​ഹൗസ്​ പ്രതിദിനം യോഗങ്ങൾ ചേരുന്നുണ്ട്​​. ഈ യോഗത്തിലാണ്​ വിമാന സർവീസുകൾ നിർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്ന്​ വന്നത്​. ഇക്കാര്യം വിമാനകമ്പനികളുമായി ചർച്ച ചെയ്​തുവെന്നും വൈറ്റ്​ ഹൗസ്​ അധികൃതർ വ്യക്​തമാക്കി.

കൊറോണ വൈറസ്​ ചൈനയിൽ പടർന്നതോടെ പല വിമാന കമ്പനികളും സർവീസ് ഭാഗികമായി​ റദ്ദാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിമാന സർവീസുകൾക്ക്​ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യു.എസ്​ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​.

കെ​ാറോണ വൈറസ്​ ബാധിച്ച്​ ഇതുവരെ 132 പേർ ചൈനയിൽ മരിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. 6000ത്തോളം പേരെ ഇതുവ​െര രോഗം ബാധിച്ചിട്ടുണ്ട്​.

Full View
Tags:    
News Summary - US Considers Cancelling Flights To China Amid Coronavirus Outbreak-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.