ട്രംപി​െൻറ വിജയം പ്രവചിച്ച്​ അമേരിക്കൻ ​പ്രൊഫസർ

വാഷിങ്​ടൺ: ഇൗ വർഷം നടക്കാനിരിക്കുന്ന യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ്​ ട്രംപ്​ ജയിക്കുമെന്ന്​ പ്രൊഫസർ അലൻ  ലിച്​​െമൻ. തളളിക്കളായാൻ വര​െട്ട പറഞ്ഞയാൾ നിസാരക്കാരനല്ല, 1984 മുതൽ നടന്നിട്ടുള്ള​​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയിയെ തെറ്റാതെ പ്രവചിച്ചിട്ടുള്ളയാളാണ്​ അമേരിക്കക്കാരനായ അലൻ ലിച്​​െമൻ. സ്​ഥാനാർഥികൾ തമ്മിലുള്ള താരതമ്യത്തിന്​ പുറമെ ത​​െൻറ രാഷ്​​്ട്രീയ വിക്ഷണ​ം വെച്ചുകൊണ്ടുള്ള പ്രവചനമാണ്​ അലൻ നടത്തിയിട്ടുള്ളത്​.

നിലവിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ നേതാവ്​ വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത കുറവാണ്​. എന്നാൽ 2008ലും 2012ലും  ഡെമോക്രാറ്റ്​ സ്​ഥാനാർഥിയായിരുന്ന ഒബാമ വ്യക്​തി പ്രഭാവമുള്ള ആളായിരുന്നെന്നും അലൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറാണ്​ അലൻ ലിച്​​െമൻ

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.