വെടിനിർത്തലിനുശേഷം ഗസ്സയിലെ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങുന്ന ഫലസ്തീനികൾ (ഫയൽ ചിത്രം)

ഇറാൻ ​വെടിനിർത്തൽ പോലെ സങ്കീർണം: ഗസ്സ ‘യുദ്ധവിരാമ’ത്തിന് ആറുമാസം

ദാ​റു​ൽ​ബ​ലാ​ഹ്: ഇ​റാ​ൻ യു​ദ്ധ​ത്തി​നു​ണ്ടാ​യ അ​തി​ദു​ർ​ബ​ല​മാ​യ താ​ൽ​ക്കാ​ലി​ക വി​രാ​മ​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കു​മി​ടെ, അ​തി​നോ​ളം ത​ന്നെ ദു​ർ​ബ​ല​മാ​യ ഗ​സ്സ വെ​ടി​നി​ർ​ത്ത​ലി​ന് ആ​റു​മാ​സം. വെ​ടി​നി​ർ​ത്ത​ലി​ന്റെ ഗു​ണം 20 ല​ക്ഷ​ത്തോ​ളം ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഒ​രു ഘ​ട്ട​ത്തി​ലും ല​ഭ്യ​മാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. ഇ​പ്പോ​ഴും ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ് ഗ​സ്സ നി​വാ​സി​ക​ൾ. ഇ​സ്രാ​യേ​ലി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഒ​രു അ​തി​ർ​ത്തി പോ​സ്റ്റി​ലൂ​ടെ​യു​ള്ള പ​രി​മി​ത​മാ​യ സ​ഹാ​യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും അ​വ​രു​ടെ നി​ല​നി​ൽ​പ്.

ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ക്കാ​നും ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി നി​ല​നി​ൽ​ക്കു​ന്ന അ​വ​രു​ടെ ആ​ധി​പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​നു​മെ​ന്ന് പ​റ​ഞ്ഞ് ഇ​പ്പോ​ഴും ന​ട​ത്തു​ന്ന വി​വേ​ച​ന​ര​ഹി​ത​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള ഫ​ല​സ്തീ​നി​ക​ൾ ഇ​ന്നും മ​രി​ച്ചു​വീ​ഴു​ന്നു. ദു​രൂ​ഹ​ത​ക​ളും ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളും ഉ​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ട്ട​താ​ണെ​ങ്കി​ലും, അ​ന്താ​രാ​ഷ്ട്ര സേ​ന​യെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​മെ​ന്നും പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ​കൊ​ണ്ടു​വ​ന്ന ട്രം​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ‘ഗ​സ്സ സ​മാ​ധാ​ന ബോ​ർ​ഡി’​ന്റെ പ്ര​വ​ർ​ത്ത​നം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തു​​കൊ​ണ്ടു​ത​ന്നെ വെ​ടി​നി​ർ​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും മ​ര​വി​ച്ചു​കി​ട​ക്കു​ക​യാ​ണ്. സ​മാ​ധാ​ന ബോ​ർ​ഡി​ന്റെ പ്രാ​രം​ഭ യോ​ഗം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ യു.​എ​സും ഇ​സ്രാ​യേ​ലും ഇ​റാ​നെ ആ​ക്ര​മി​ച്ച​തോ​ടെ അ​തി​ന്റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​വും സ്തം​ഭി​ച്ചു.

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളോ​ടു​ള്ള ട്രം​പി​ന്റെ അ​സ്ഥി​ര​മാ​യ സ​മീ​പ​നം ഇ​റാ​ൻ യു​ദ്ധ​ത്തി​ലെ വെ​ടി​നി​ർ​ത്ത​ലി​ൽ അ​ട​ക്കം പ്ര​തി​ധ്വ​നി​ക്കു​മെ​ന്നാ​ണ് റി​​പ്പോ​ർ​ട്ട്. ഇ​റാ​നു​മാ​യി സു​സ്ഥി​ര​മാ​യ ക​രാ​ർ ന​ട​പ്പി​ലാ​ക്കാ​ൻ ട്രം​പി​ന് ക​ഴി​യു​മോ എ​ന്ന​ത് വ്യ​ക്ത​മ​ല്ലെ​ന്ന് ഗ​സ്സ സ​മാ​ധാ​ന പ​ദ്ധ​തി മു​ൻ​നി​ർ​ത്തി നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​റാ​ൻ യു​ദ്ധ​ത്തി​ന്റെ ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ ഇ​തി​ന​കം ത​ന്നെ ല​ബ​നാ​നി​ൽ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക​രാ​ർ അ​വി​ടെ ബാ​ധ​ക​മ​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ വാ​ദി​ക്കു​ക​യും ഇ​റാ​നി​യ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ല്ല​യെ ആ​ക്ര​മി​ക്കു​ന്ന​ത് തു​ട​രു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ല​ബ​നാ​ൻ ക​രാ​റി​ന്റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ക​രാ​ർ റ​ദ്ദാ​ക്കു​മെ​ന്നും ഇ​റാ​നും പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Iran ceasefire as complicated as it is: Six months to go for Gaza 'ceasefire'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.