ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ പ്രകീര്‍ത്തിച്ച,് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ആഞ്ഞടിച്ച് ബറാക് ഒബാമ. ട്രംപ് പ്രസിഡന്‍റു സ്ഥാനത്തിന് തീര്‍ത്തും അയോഗ്യനാണെന്ന് പറഞ്ഞ അദ്ദേഹം, ഹിലരിയുടെ ബുദ്ധികൂര്‍മതയെയും തെറ്റുപറ്റാത്ത നിലപാടുകളെയും അഭിനന്ദിച്ചു.
പ്രമുഖര്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയിലാണ് ഒബാമയുടെ പ്രതികരണം. രാജ്യത്തെ എല്ലാവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരാളും ചില ആളുകള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരാളും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും ഇരുവരിലേക്കും സൂചന നല്‍കി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.