റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ജയിക്കാനാവുന്ന അവസാന തെരഞ്ഞെടുപ്പാണിതെന്ന് ട്രംപ്

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്ക് ജയിക്കാനാവുന്ന അവസാനത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഹിലരി ക്ളിന്‍റന്‍ പ്രസിഡന്‍റാകുന്നതോടെ അനധികൃത കുടിയേറ്റക്കാരെല്ലാം അംഗീകൃത പൗരന്മാരായി മാറുന്നതോടെ തുടര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ നേടാനാവുമെന്നതാണ് കാരണമെന്നും ട്രംപ് വ്യക്തമാക്കി. വിശ്വാസികളാണ് തന്നെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത്, അവര്‍ക്കുവേണ്ടി  ജയിച്ചേ തീരൂവെന്നും ട്രംപ്  പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.