വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ വാനോളം പ്രശംസിച്ച് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ബറാക് ഒബാമയെക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവാണ് പുടിനെന്നാണ് എന്‍.ബി.സിയുടെ ചോദ്യോത്തരവേളയില്‍ ട്രംപ് പ്രസ്താവിച്ചത്.
ആഗോള അസ്ഥിരതക്ക് റഷ്യ വിത്തുപാകുകയാണെന്ന് പെന്‍റഗണ്‍ മേധാവി ആരോപിച്ച അതേദിവസം തന്നെയായിരുന്നു ട്രംപിന്‍െറ പരാമര്‍ശവും. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ കുറ്റപ്പെടുത്തിയിരുന്നു. പുടിന് രാജ്യം മുഴുവന്‍ നിയന്ത്രിക്കാന്‍ കഴിയുന്നു. മുമ്പ് പുടിന്‍ തന്നെ പ്രശംസിച്ചത് ബഹുമതിയായി കണക്കാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.