ഒരു സ്ത്രീയേക്കാള്‍ അമേരിക്കക്ക് നല്ലത് ട്രംപെന്ന് റൂഡി ഗുലിയാനി

ന്യൂയോര്‍ക്: നികുതി വിവാദത്തില്‍ കുടുങ്ങിയ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് മുന്‍ ന്യൂയോക് മേയര്‍ റൂഡി ഗുലിയാനി. എ.ബി.സി ചാനലിനോടാണ് റൂഡി ഇക്കാര്യം തുറഞ്ഞുപറഞ്ഞത്. നികുതി വിവാദം തെളിയിക്കുന്നത് ട്രംപ് ബുദ്ധിയുള്ള വ്യക്തിയാണെന്നാണ്. ഒരു സാമ്പത്തിക വിദഗ്ധന്‍ പ്രസിഡന്‍റാകുന്നതു തന്നെയാണ് എന്തുകൊണ്ടും അമേരിക്കക്ക് നല്ലത്. എഫ്.ബി.ഐയുടെ ഇ-മെയിലുകള്‍ പരിശോധിച്ച പരിചയമുണ്ട് എന്നതില്‍ കവിഞ്ഞ് എന്ത് അനുഭവസമ്പത്താണ് ഹിലരി ക്ളിന്‍റനുള്ളതെന്നും റൂഡി ഗുലിയാനി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.