ഇസ്രായേൽ 'കാൻസർ ബാധിച്ച രാഷ്ട്രം' -പാക് പ്രതിരോധ മന്ത്രി; അതിക്രമപരം, അംഗീകരിക്കാനാവില്ലെന്ന് നെതന്യാഹു

തെഹ്റാൻ: ഇറാൻ-യു.എസ് യുദ്ധത്തിന് വെടിനിർത്തൽ ചർച്ച ഇസ്ലാമാബാദിൽ നടക്കാനിരിക്കെ പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ വാക് യുദ്ധം കനക്കുന്നു. സമാധാന ശ്രമങ്ങൾക്കിടെ ലെബനാനിൽ ശക്തമായ ആക്രമണം തുടരുന്ന ഇസ്രായേലിനെ 'തിന്മ' എന്നും 'കാൻസർ ബാധിച്ച രാഷ്ട്രം' എന്നും വിശേഷിപ്പിച്ചിരുന്നു. ഇസ്രായേൽ 'മനുഷ്യരാശിക്കുള്ള ശാപം' ആണ് എന്നും ഖാജ പറഞ്ഞു. ഇസ്രായേൽ, ആദ്യം ഗാസയിലും പിന്നീട് ഇറാനിലും, ഇപ്പോൾ ലെബനിലും നിരപരാധികളെ കൊല്ലുന്ന് രക്തച്ചൊരിച്ചിൽ തുടരുകയാണെന്നും അദ്ദേഹം എഴുതി.പലസ്തീൻ മണ്ണിൽ ഈ കാൻസർ രാഷ്ട്രം സൃഷ്ടിച്ച ആളുകൾ, നരകത്തിൽ കത്തുന്ന യൂറോപ്യൻ ജൂതന്മാരെ മോചിപ്പിക്കുമെന്ന് താൻ പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് ശക്തമായ മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ആഹ്വാനം 'അതിക്രമപരം' ആണെന്ന് നെതന്യാഹു പറഞ്ഞു. സമാധാനശ്രമങ്ങൾക്ക് നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിൽ നിന്ന് ഇത്തരം പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്നും നെതന്യാഹു എക്സിൽ പേസ്റ്റ് ചെയ്തു.

ജൂത രാഷ്ട്രത്തെ 'കാൻസർ' എന്ന് വിളിക്കുന്നത് ഫലത്തിൽ അതിന്റെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നും ഇസ്രായേലിനെ നശിപ്പിക്കാൻ പ്രതിജ്ഞയെടുക്കുന്ന തീവ്രവാദികൾക്കെതിരെ സ്വയം പ്രതിരോധിക്കുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. സമാധാനത്തിന് മധ്യസ്ഥത വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ നഗ്നമായ സെമിറ്റിക് വിരുദ്ധയും രക്തരൂക്ഷിതമായ അപവാദങ്ങളെയും ഇസ്രായേൽ വളരെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ- യുഎസ് യുദ്ധത്തിൽ ഏപ്രിൽ 8നാണ് രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായത്. വെള്ളിയാഴ്ച ഇസ്ലാമാബാദിൽ യു.എസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾളും തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, 'ലെബനനിൽ വെടിനിർത്തൽ ഇല്ല' എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് വ്യക്തമാക്കി. ലെബനനിൽ 200-ലധികം പേർ കൊല്ലപ്പെടുകയും 1,150 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേലി ആക്രമണത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് എപി റിപ്പോർട്ട് പറയുന്നു. പിന്നീട് ലബനാനുമായി ചർച്ചക്ക് തയ്യാറാണെന്നും ഹിസ്ബുല്ലയുമായി ഇല്ലെന്നും നെതന്യാഹു വ്യക്തമാക്കി.    

Tags:    
News Summary - Pak's Khawaja Asif Calls Israel "Cancerous State", Netanyahu Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.