‘ഗസ്സയിൽനിന്ന് 20 ലക്ഷത്തെയും പുറത്താക്കണം’ -ഇസ്രായേൽ മുൻമന്ത്രി

തെൽഅവീവ്: ഗസ്സ മുനമ്പിൽ കൂട്ടക്കുരുതിക്ക് താൽക്കാലിക അറുതികുറിച്ച് നാലു ദിവസ വെടിനിർത്തൽ നിലവിൽ വരുന്ന സന്തോഷത്തിലാണ് ലോകമെങ്കിലും ഇതല്ല പരിഹാരമെന്ന ഭീഷണിയുമായി ഇസ്രായേൽ മുൻ ആഭ്യന്തര മന്ത്രി അയാലത് ഷാകെദ്. ഗസ്സയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തുരുത്തിലെ 20 ലക്ഷം പേരെയും പുറന്തള്ളലിലൂടെ മാത്രമാണെന്ന് ഇസ്രായേൽ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഷാകെദ് പറഞ്ഞു.

അറബ് രാഷ്ട്രങ്ങൾ ഓരോരുത്തരായി ഇവരെ സ്വീകരിക്കണം. അത് 20,000 മുതൽ അരലക്ഷം വരെയാകാം. 20 ലക്ഷവും വിട്ടുപോകണമെന്നതാണ് ഞങ്ങളുടെ ആവശ്യം. ഗസ്സക്ക് അതേ പരിഹാരമുള്ളൂ’- ചാനൽ 13ന് നൽകിയ അഭിമുഖത്തിൽ ഷാകെദ് പറഞ്ഞു.

Tags:    
News Summary - 'All 20 lakhs should be expelled from Gaza' - Israel's ex-minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.