കേരളത്തിലെ കോട്ടകളുടെ കോട്ടയാണ് കാസര്‍കോട്ടെ ബേക്കല്‍ കോട്ട. 35 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന കോട്ടയും തൊട്ടുമുന്നിലെ അറബിക്കടലും ഇവിടെയെത്തുന്നവരുടെ മനം കവരുന്നു. 1645നും 1660നും ഇടയില്‍ ശിവപ്പ നായ്ക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട എന്ന് കരുതപ്പെടുന്നു.
കോട്ടയുടെ സമീപം ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച മുസ്‌ലിം പള്ളിയും പ്രവേശ കവാടത്തില്‍ ഒരു ആഞ്ജനേയ ക്ഷേത്രവുമുണ്ട്. ിരീക്ഷണ ഗോപുരവും ആയുധപ്പുരയും ഒട്ടേറെ തുരങ്കങ്ങളും കോട്ടക്കകത്തുണ്ട്. കേന്ദ്ര ആര്‍ക്കിയോളജി ഡിപാര്‍ട്‌മെന്റാണ് കോട്ട സംരക്ഷിക്കുന്നത്.
ബേക്കല്‍ കോട്ടയുടെ തെക്ക് വശത്താണ് ആകര്‍ഷകമായി ഒരുക്കിയിരിക്കുന്ന ബേക്കല്‍ ബീച്ച് പാര്‍ക്ക്. കോട്ടയില്‍ നിന്നും നേരെ അറബിക്കടലിലേക്കിറങ്ങിച്ചെല്ലാം.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ബേക്കല്‍ കോട്ടയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് ടൗണില്‍ നിന്നും 12 കിലോമീറ്ററും കാസര്‍കോട് ടൗണില്‍ നിന്ന് 16 കിലോമീറ്ററുമാണ് ബേക്കല്‍ കോട്ടയിലേക്കുള്ള ദൂരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.