Image courtesy: Metro Rail News

സെപ്​റ്റംബർ 12 മുതൽ 80 സ്​പെഷൽ ട്രെയിനുകൾ കൂടി

ന്യൂഡൽഹി: സെപ്​റ്റംബർ 12 മുതൽ പുതുതായി 80 സ്​പെഷൽ ട്രെയിനുകൾ കൂടി സർവിസ്​ നടത്താൻ റെയിൽവേ. യാത്രക്കാർക്ക്​ റിസർവേഷൻ സൗകര്യം 10ന്​ ആരംഭിക്കും. നിലവിൽ സർവിസ്​ നടത്തുന്ന 230 ട്രെയിനുകൾക്ക്​ പുറമെയാണിതെന്ന്​ റെയിൽവേ ബോർഡ്​ ചെയർമാൻ വി.കെ. യാദവ് അറിയിച്ചു.

കഴിഞ്ഞ മേയിലാണ്​ 30 സ്​പെഷൽ ട്രെയിനുകളുടെ ഒന്നാം ഘട്ട സർവിസ്​ ആരംഭിച്ചിരുന്നത്​. ഘട്ടംഘട്ടമായി 200 സർവിസുകൾകൂടി ആരംഭിച്ചു. ആവശ്യം പരിഗണിച്ച്​ ഇനിയും സർവിസുകൾ വർധിപ്പിക്കാനാണ്​ റെയിൽവേ തീരുമാനം. പരീക്ഷകൾ​പോലുള്ള താൽകാലിക ആവശ്യങ്ങൾക്കും അധിക ട്രെയിനുകൾ ഓടും. പുതുതായി കേരളത്തിലേക്ക്​ സർവിസുകൾ അനുവദിച്ചിട്ടില്ല.

അതേസമയം, കേന്ദ്ര സർക്കാറി​െൻറ സ്വപ്​നപദ്ധതിയായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി എന്നു മുതൽ സർവിസ്​ ആരംഭിക്കാനാകുമെന്ന്​ അടുത്ത 3-6 മാസത്തിനുള്ളിൽ വ്യക്തമാകുമെന്ന്​ റെയിൽവേ ബോർഡ്​ വ്യക്തമാക്കി. സ്​ഥലമെടുപ്പ്​ പൂർത്തിയായിട്ടില്ല. ഗുജറാത്തിൽ 82 ശതമാനം സ്​ഥലം ഏറ്റെടുത്തപ്പോൾ മഹാരാഷ്​ട്രയിൽ ഇത്​ 23 ശതമാനമാണ്​. കോവിഡ്​ സാഹചര്യം മാറുന്നതോടെ ലേല നടപടികൾ ആരംഭിക്കാനാകുമെന്നും ബോർഡ്​ ചെയർമാൻ പ്രത്യാശ പ്രകടിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.