മുംബൈ മേയറായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയുടെ റിതു തവാഡെ

25 വർഷത്തിനിടെ ശിവസേനക്ക് മുംബൈ ഭരണം നഷ്ടം; ബി.ജെ.പിയുടെ റിതു തവാഡെ പുതിയ മേയർ

മുംബൈ: കാൽനൂറ്റാണ്ടിനിടെ ആദ്യമായി മുംബൈയുടെ മേയർ പദവിയിൽ നിന്നും ശിവസേന പുറത്ത്. കഴിഞ്ഞ മാസം നടന്ന ബൃഹൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ മഹാനഗരത്തിന്റെ പുതിയ മേയറായി ബി.ജെ.പിയുടെ റിതു തവാഡെ തെരഞ്ഞെടുക്കപ്പെട്ടു. 227 അംഗ കോർപറേഷനിൽ 89 സീറ്റുകൾ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതിനു പിന്നാലെയാണ് കോർപറേഷൻ മേയർ പദവിയും സ്വന്തമാക്കിയത്. ഘടകകക്ഷികളുടെ കൂടി പിന്തുണയിൽ 118 അംഗങ്ങൾ എൻ.ഡി.എ മുന്നണിക്കുണ്ട്. ശി​വസേനക്ക് 29 അംഗങ്ങളാണുള്ളത്.

1997 മുതൽ ശിവസേന കൈയടക്കിവെച്ച മേയർ പദവിയാണ് ഇത്തവണ കൈവിട്ടത്. ഉദ്ധവ് വിഭാഗത്തിന് 65 സീറ്റും, സഖ്യം ചേർന്ന എം.എൻ.എസിന് ആറും, എൻ.സി.പി ശരദ്പവാറിന് ഒരു സീറ്റുമാണുള്ളത്. ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് 24 സീറ്റുകൾ നേടി. എ.ഐ.എം.ഐ.എം എട്ടും, എൻ.സി.പി അജിത് പവാർ മൂന്നും, സമാജ്‍വാദി പാർട്ടി രണ്ടും സീറ്റുകൾ നേടി.

ഡെപ്യൂട്ടി മേയറായി ശിവസേനയിലെ സഞ്ജയ് ശങ്കർ ഘഡി സ്ഥാനമേൽക്കും.

Tags:    
News Summary - BJP's Ritu Tawde To Be Mumbai Mayor, Shiv Sena Loses Post After 25 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.