‘ലോകകപ്പ് മത്സരങ്ങൾ മെക്സിക്കോയിലാക്കണം’ -ഫിഫയോട് ഇറാൻ ആവശ്യം

തെ​ഹ്റാ​ൻ: നി​ല​വി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലെ ത​ങ്ങ​ളു​ടെ ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് മെ​ക്സി​ക്കോ​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ഇ​ക്കാ​ര്യ​ത്തി​ൽ ഫി​ഫ​യു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് മെ​ഹ്ദി താ​ജ് വ്യ​ക്ത​മാ​ക്കി. മെ​ക്സി​ക്കോ​യി​ലെ ഇ​റാ​നി​യ​ൻ എം​ബ​സി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് മെ​ഹ്ദി താ​ജ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ‘‘ഇ​റാ​ൻ ദേ​ശീ​യ ടീ​മി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണാ​ൾ​ഡ് ട്രം​പ് ത​ന്നെ പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ടീ​മി​നെ അ​മേ​രി​ക്ക​യി​ലേ​ക്ക് അ​യ​ക്കി​ല്ല. മ​ത്സ​ര​ങ്ങ​ൾ മെ​ക്സി​ക്കോ​യി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഫി​ഫ​യു​മാ​യി ഞ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി​വ​രു​ക​യാ​ണ്’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫെ​ബ്രു​വ​രി അ​വ​സാ​ന വാ​ര​ത്തി​ൽ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ഇ​റാ​നി​ൽ ആ​രം​ഭി​ച്ച ആ​ക്ര​മ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ക്ര​മ​ണ പ​ര​മ്പ​ര​യി​ൽ ഇ​റാ​ന്റെ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖാം​ന​ഈ​യും നി​ര​വ​ധി രാ​ഷ്ട്രീ​യ-​സൈ​നി​ക പ്ര​മു​ഖ​രും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ൾ​ക്ക് ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഇ​റാ​ന്റെ കാ​യി​ക​മ​ന്ത്രി ക​ഴി​ഞ്ഞ ആ​ഴ്ച അ​റി​യി​ച്ചി​രു​ന്നു. ഇ​റാ​ൻ ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ജീ​വ​നും ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ർ അ​മേ​രി​ക്ക​യി​ൽ ക​ളി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നാ​യി​രു​ന്നു ട്രം​പി​ന്റെ പ്ര​തി​ക​ര​ണം. ജൂ​ൺ 11ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ൽ അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​തി​ഥേ​യ​ർ. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ ഇ​റാ​ന്റെ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ലോ​സ് ആ​ഞ്ജ​ല​സി​ലും ഒ​രെ​ണ്ണം സി​യാ​റ്റി​ലി​ലു​മാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​രാ​യി 2025 മാ​ർ​ച്ച് 25ന് ​യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ ഇ​റാ​ൻ, ഈ ​ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ഏ​ഷ്യ​ൻ രാ​ജ്യ​മാ​ണ്. ടീ​മി​നി​ത് തു​ട​ർ​ച്ച​യാ​യ നാ​ലാം ലോ​ക​ക​പ്പാ​ണ്. ഇ​റാ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ ആ​വ​ശ്യ​ത്തോ​ട് ഫി​ഫ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മു​മ്പും സു​ര​ക്ഷാ​ഭീ​ഷ​ണി മു​ൻ​നി​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​യ ച​രി​ത്ര​മു​ള്ള​തി​നാ​ൽ ഇ​വി​ടെ​യും യു.​എ​സ് സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്റെ ആ​വ​ശ്യം ഫി​ഫ​ക്ക് പ​രി​ഗ​ണി​ക്കാ​നാ​കും.

ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ, പാ​ക് ടീ​മു​ക​ൾ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വേ​ദി നി​ഷ്പ​ക്ഷ വേ​ദി​യി​ലാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും മ​ത്സ​രം മാ​റ്റു​ന്ന​തും പ​തി​വാ​ണ്. വേ​ദി മാ​റ്റാ​ൻ ഫി​ഫ വി​സ​മ്മ​തി​ച്ചാ​ൽ ഇ​റാ​ൻ പ​​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Iran demands FIFA to host World Cup in Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.