എ​ല്ലാ​വ​ർ​ക്കും ഇ​വി​ടെ ഇ​ട​മു​ണ്ട്

ജെ​റ്റ്‌​ലൈ​ൻ സി​ൻ​ഡ്രോം (Jetline Syndrome) എ​ന്ന​ത് ഒ​രു ഔ​ദ്യോ​ഗി​ക മെ​ഡി​ക്ക​ൽ പ​ദ​മ​ല്ലെ​ങ്കി​ലും വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ‘ജെ​റ്റ് ലാ​ഗ്’ അ​ഥ​വാ യാ​ത്രാ​ക്ഷീ​ണ​ത്തെ​യാ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ടൈം ​സോ​ണു​ക​ൾ ക​ട​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ൾ ശ​രീ​ര​ത്തി​ന്റെ സ്വാ​ഭാ​വി​ക ഉ​റ​ക്ക ച​ക്ര​വും പു​തി​യ സ്ഥ​ല​ത്തെ സ​മ​യ​വും ത​മ്മി​ൽ പൊ​രു​ത്ത​പ്പെ​ടാ​തെ വ​രു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. എ​ന്റെ കാ​ര്യ​ത്തി​ൽ ഇ​ത് വ​ല്ലാ​ത്ത ക്ഷീ​ണ​മാ​ണ് ഉ​ണ്ടാ​ക്കി ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ബ്ര​സീ​ലി​ൽ പോ​യ​പ്പോ​ൾ കു​റ​ച്ച് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ര​മാ​ത്രം പ്ര​യാ​സ​മാ​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച ന​ട​ന്ന ചെ​ച്ചി​യ- ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര വേ​ദി​യാ​യ മെ​ർ​സി​ഡ​സ് ബെ​ൻ​സ് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​യി ഒ​രു​ക്കം തു​ട​ങ്ങി​യ​ത് ഇ​വി​ട​ത്തെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​ക്കാ​ണ്. നാ​ട്ടി​ൽ ഏ​ക​ദേ​ശം ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യം. സ​മ​യം തീ​രെ പോ​കു​ന്നി​ല്ല എ​ന്ന് മ​ന​സ്സി​ലാ​യെ​ങ്കി​ലും ഉ​റ​ക്കം തീ​രെ വ​ന്ന​തു​മി​ല്ല. രാ​വി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ സ​മീ​ർ മാ​ഷി​ന്റെ ബ​ന്ധു ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നീ​യ​റാ​യ റാ​ഫി എ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്നു. വാ​ഷി​ങ്ട​ണി​ൽ നി​ന്ന് ബ​സ് മാ​ർ​ഗ​മാ​ണ് പു​ള്ളി​യു​ടെ വ​ര​വ്. ഒ​രു ബാ​ക്ക് പാ​ക്കു​മാ​യി നി​ത്യ സ​ഞ്ചാ​രി​യാ​യ ചെ​റു​പ്പ​ക്കാ​ര​ൻ. വ​ന്ന ഉ​ട​നെ അ​ദ്ദേ​ഹ​ത്തെ കൂ​ട്ടി ബ്രേ​ക് ഫാ​സ്റ്റി​നാ​യി ഭ​ക്ഷ​ണ ഹാ​ളി​ലേ​ക്ക് നീ​ങ്ങി. മ​ഴ​മേ​ഘ​ങ്ങ​ൾ മാ​ന​ത്തു​ണ്ടെ​ങ്കി​ലും, ഇ​ത് പെ​ട്ടെ​ന്ന് ത​ന്നെ മാ​റി​പ്പോ​വാം. പ​ക്ഷെ, മു​ന്നി​ലു​ള്ള ടെ​ലി​വി​ഷ​നി​ലെ അ​വ​താ​ര​ക മ​ഴ പ്ര​വ​ചി​ക്കു​ന്നു​ണ്ട്.

ക​ളി മ​ഴ കൊ​ണ്ടു​പോ​കു​മോ എ​ന്ന ഭീ​തി അ​റ്റ്ലാ​ന്റ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്തെ ലോ​കോ​ത്ത​ര സം​വി​ധാ​നം ക​ണ്ട​പ്പോ​ൾ ത​ന്നെ ഇ​ല്ലാ​താ​യി. കാ​ര​ണം ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച റൂ​ഫ് ടോ​പ്പ് സ്റ്റേ​ഡി​യ​മാ​ണ് ഇ​വി​ട​ത്തേ​ത്. രാ​വി​ലെ കൃ​ത്യം പ​ത്ത് മ​ണി​ക്കു​ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ച്ചു. ചെ​ച്ചി​യ​യാ​യി പേ​ര് മാ​റി​യ ചെ​ക് റി​പ്പ​ബ്ലി​ക്കി​ന്റെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സം​ഘ​ങ്ങ​ളു​ടെ ഒ​ഴു​ക്കി​നി​ട​യി​ൽ കൂ​ടി​യു​ള്ള യാ​ത്ര​ക്കി​ടെ ഗേ​റ്റ് ന​മ്പ​ർ ഒ​ന്നി​ന് മു​ന്നി​ലെ വ​ലി​യ ബോ​ർ​ഡ് ക​ണ്ട​പ്പോ​ൾ തെ​ല്ലൊ​ന്ന​മ്പ​ര​ന്നു. കാ​ര​ണം ഹ​ലാ​ൽ ഫു​ഡ് ഓ​പ്ഷ​നും മു​സ്‍ലിം മ​ത വി​ശ്വാ​സി​ക​ൾ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന മു​റി​യു​ടെ വി​വ​ര​ങ്ങ​ളു​മാ​യി​രു​ന്നു ഇ​തി​ൽ. എ​ന്റെ അ​ഞ്ചാ​മ​ത്തെ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് യാ​ത്ര​യി​ൽ സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് ഇ​ങ്ങ​നെ​യൊ​ന്ന് ആ​ദ്യ​മാ​യാ​ണ്. ബോ​ർ​ഡി​ന​ടു​ത്ത് ത​ന്നെ ഒ​രു ഒ​ഫീ​ഷ്യ​ൽ ഈ ​കാ​ര്യ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന ഒ​രു കാ​ർ​ഡും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഒ​രു ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ൽ ഭ​ക്ഷ​ണ, ആ​രാ​ധ​ന രീ​തി​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ചെ​യ്യു​ന്ന​ത് അ​തും ഒ​ര​മേ​രി​ക്ക​ൻ ന​ഗ​ര​ത്തി​ൽ എ​ന്ന​ത് എ​ന്തു​കൊ​ണ്ടും പ്ര​ശം​സ​നീ​യ​മാ​ണ്. ഒ​രു വ​ലി​യ ഇ​വ​ന്റ് വ​ള​രെ ചി​ട്ട​യാ​യി ന​ട​ത്താ​മെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​ണ​മാ​യി ത​ദ്ദേ​ശ​വാ​സി​ക​ൾ ത​ന്നെ ഒ​ഴു​കി​വ​ന്ന സ​മ​നി​ല​യി​ല​വ​സാ​നി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു മ​ത്സ​ര​ത്തി​ലെ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യ​വും ത്രി​ല്ല​ടി​പ്പി​ച്ചു. എ​ഴു​പ​തി​നാ​യി​രം ക​പ്പാ​സി​റ്റി​യു​ള്ള ഒ​രു സ്റ്റേ​ഡി​യ​ത്തി​ലാ​ണ് വ​ലി​യ സെ​ക്യൂ​രി​റ്റി ശ​ബ്ദ കോ​ലാ​ഹ​ല​ങ്ങ​ളി​ല്ലാ​തെ 67442ത്തോ​ളം പേ​ർ ക​ളി​യാ​സ്വ​ദി​ക്കാ​നെ​ത്തി​യ​ത്. ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സം​ഘാ​ട​നം കൊ​ണ്ട് അ​മേ​രി​ക്ക​ൻ ലോ​ക​ക​പ്പ് ച​രി​ത്ര​മാ​കു​ന്ന​ത് ഇ​തൊ​ക്കെ കൊ​ണ്ടാ​വാം.

Tags:    
News Summary - Inclusivity at the Arena: A Heartwarming World Cup Experience in Atlanta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.