ജയക്കുതിപ്പ് തുടരാൻ അലമാനിയ

ടെ​ക്സാ​സ് : ലോകകപ്പിലെ ഗ്രൂ​പ് ഇ​യി​ൽ വിജയ കു​തി​പ്പ് തു​ട​രാ​ൻ ജ​ർ​മ​നി​ ഇന്ന് വീണ്ടും ബൂട്ട്കെട്ടും. ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.30ന് ​ഐ​വ​റി​കോ​സ്റ്റു​മാ​യാ​ണ് അ​ല​മാ​നി​യ​യു​ടെ പോ​രാ​ട്ടം. ആ​ദ്യ ക​ളി​യി​ൽ കു​റ​സോ​വ​യെ 7-1ന് ​ത​ക​ർ​ത്ത ജ​ർ​മ​നി ത​ക​ർ​പ്പ​ൻ ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ തോ​ൽ​വി​യ​റി​യാ​ത്ത പ​ത്താം മ​ത്സ​ര​ത്തി​ലേ​ക്കാ​ണ് ജ​ർ​മ​നി ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ഒ​മ്പ​ത് ക​ളി​ക​ളി​ലും ര​ണ്ടോ അ​തി​ല​ധി​ക​മോ ഗോ​ൾ നേ​ടി​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഏ​ഴോ അ​തി​ല​ധി​ക​മോ ഗോ​ൾ നേ​ടി​യ അ​ഞ്ച് ക​ളി​ക​ളാ​ണ് ഈ ​നൂ​റ്റാ​ണ്ടി​ൽ ന​ട​ന്ന​ത്. ഇ​തി​ൽ മൂ​ന്ന് ക​ളി​ക​ളി​ൽ ഏ​ഴ് ഗോ​ളു​ക​ൾ ജ​ർ​മ​നി​യു​ടെ വ​ക​യാ​യി​രു​ന്നു.

ജ​ർ​മ​നി​യു​​ടെ വ​ല​കാ​ക്കു​ക വെ​റ്റ​റ​ൻ താ​രം മാ​നു​വ​ൽ ന്യു​യ​റാ​ണ്. മു​ൻ​നി​ര​യി​ൽ ലെ​റോ​യി സാ​നെ​യും ജ​മാ​ൽ മു​സി​യാ​ല​യും ഫ്ലോ​റി​യ​ൻ വി​റ്റ്സും കെ​യ് ഹാ​​വെ​റ്റ്സു​മു​ണ്ട്. ക​ഴി​ഞ്ഞ ക​ളി​യി​ൽ പ​ക​ര​ക്കാ​ര​നാ​യി​രു​ന്ന ഉ​ണ്ടാ​വ് ആ​ദ്യ ഇ​ല​വ​നി​ലെ​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. ല​ക്ഷ്യം തെ​റ്റാ​ത്ത ആ​ക്ര​മ​ണ​കാ​രി​യാ​ണ് ഈ ​താ​രം. നേ​ര​ത്തേ, വി​സ നി​ഷേ​ധി​ക്ക​പ്പെ​ട്ട എ​ലെ വാ​ഹി​ക്ക് വി​ല​ക്ക് നീ​ങ്ങി​യ​തി​നാ​ൽ കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന ഈ ​ക​ളി​യി​ൽ ഐ​വ​റി​കോ​സ്റ്റി​നാ​യി ക​ളി​ക്കാം. ആ​ദ്യ​ക​ളി​യി​ൽ എ​ക്വ​ഡോ​റി​നെ 1-0ന് ​ഐ​വ​റി​കോ​സ്റ്റ് തോ​ൽ​പി​ച്ചി​രു​ന്നു. ഇ​തേ ​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​എ​ക്വ​ഡോ​ർ കു​റ​സോ​വ​യെ നേ​രി​ടും. 

Tags:    
News Summary - Germany Aim for Back-to-Back Wins: Face Ivory Coast in World Cup Cl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.