മ​ല​യാ​ളി രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി സ​ഫാ​രി​യി​ല്‍ ആ​രം​ഭി​ച്ച ത​ട്ടു​ക​ട പ്ര​മോ​ഷ​ന്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

നാ​ട​ന്‍ രു​ചി​ക​ളു​മാ​യി സ​ഫാ​രി ത​ട്ടു​ക​ട പ്ര​മോ​ഷ​ന് തു​ട​ക്കം

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് ശൃ​ഖ​ല​യാ​യ സ​ഫാ​രി​യി​ല്‍ ബേ​ക്ക​റി ആ​ന്‍ഡ് ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളി രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി ത​ട്ടു​ക​ട പ്ര​മോ​ഷ​ന്‍ ആ​രം​ഭി​ച്ചു. അ​ബു ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫാ​രി ഗ്രൂ​പ്പ് ഡെ​പ്യൂ​ട്ടി ചെ​യ​ര്‍മാ​ന്‍ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ​ഫാ​രി മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. നാ​ട​ന്‍ രു​ചി​ക​ളു​ടെ ത​നി​മ നി​ല​നി​ര്‍ത്തി ഗൃ​ഹാ​തു​ര ഓ​ർ​മ​ക​ളെ തൊ​ട്ടു​ണ​ര്‍ത്തി​ക്കൊ​ണ്ട് സ​ഫാ​രി​യു​ടെ ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ല്‍ ആ​രം​ഭി​ച്ച ത​ട്ടു​ക​ട ഫെ​സ്റ്റി​വ​ലി​ല്‍ ചാ​യ, പ​രി​പ്പു​വ​ട, ഇ​ല​യ​ട, ഉ​ഴു​ന്നു​വ​ട, പ​ഴം​പൊ​രി, ഉ​ള്ളി​വ​ട, തു​ട​ങ്ങി​യ പ​ല​ഹാ​ര​ങ്ങ​ളും കു​ഞ്ഞ​ന്‍ കോ​ഴി​ക്കൂ​ട്ട്, കാ​ട പൊ​രി​ച്ച​ത്, കോ​ഴി കു​രു​മു​ള​കി​ല്‍ പെ​ര​ട്ടി​യ​ത്, ക​രി​മീ​ന്‍ ഇ​ല​യി​ല്‍ പൊ​ള്ളി​ച്ച​ത്, ആ​ട്ടി​ന്‍ ത​ല കു​രു​മു​ള​കി​ല്‍ കു​റു​ക്കി​യ​ത് തു​ട​ങ്ങി​യ നി​ര​വ​ധി ത​ട്ടു​ക​ട പ്ര​മോ​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​പ്പ​യും ചാ​ള​ക്ക​റി​യും, ന​ത്തോ​ലി പൊ​രി​ച്ച​ത്, കാ​ട ക​ന​ലി​ല്‍ ചു​ട്ട​ത്, പോ​ത്ത് കാ​യ ഉ​ല​ര്‍ത്തി​യ​ത്, ച​ക്ക​ക്കു​രു മാ​ങ്ങാ​ക്ക​റി, ആ​ട്ടി​ന്‍കാ​ല്‍ ക​ന​ലി​ല്‍ ചു​ട്ട​ത്, എ​ല്ലും ക​പ്പ​യും തു​ട​ങ്ങി നാ​വി​ല്‍ ഓ​ര്‍മ്മ​ക​ളു​ടെ രു​ചി​വൈ​വി​ധ്യ​ങ്ങ​ളൊ​രു​ക്കി 75 ല്‍ ​പ​രം ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

സ​ഫാ​രി ബേ​ക്ക​റി ആ​ന്‍ഡ് ഹോ​ട്ട് ഫു​ഡ് സെ​ക്ഷ​നി​ല്‍ കൂ​ടാ​തെ അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലെ ഫു​ഡ് കോ​ര്‍ട്ടി​ല്‍ നാ​ട​ന്‍ ത​ട്ടു​ക​ട​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ​കാ​ല സി​നി​മാ പോ​സ്റ്റ​റു​ക​ളും, റേ​ഡി​യോ ഗാ​ന​ങ്ങ​ളും തു​ട​ങ്ങി ത​ന​ത് ത​ട്ടു​ക​ട​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന രം​ഗ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​വി​ഷ്‌​ക്ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും ത​ട്ടു​ക​ട വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​പ്ര​മോ​ഷ​ന്‍ അ​ബൂ ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ലും അ​ല്‍ഖോ​റി​ലേ​യും ബ​ര്‍വ വി​ല്ലേ​ജി​ലേ​യും സ​ഫാ​രി ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ലും ല​ഭ്യ​മാ​യി​രി​ക്കും.

Tags:    
News Summary - Safari Launches 'Thattukada Promotion' Featuring Authentic Traditional Flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.