പ്രവാസി വെൽഫെയർ വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച
പത്മശ്രീ ചെറുവയൽ രാമന് അനുസ്മരണ സദസ്സിൽനിന്ന്
പത്മശ്രീ ചെറുവയൽ രാമന്റെ പേരിൽ മികച്ച കർഷകർക്ക് അവാർഡ് നൽകും
ദോഹ: ഖത്തറില്‍ കാര്‍ഷിക രംഗത്ത് മികവ് കാട്ടുന്ന മലയാളി കർഷകരെ തെരഞ്ഞെടുത്ത് എല്ലാവര്‍ഷവും ചിങ്ങ മാസത്തില്‍ പത്മശ്രീ ചെറുവയൽ രാമന്റെ നാമധേയത്തില്‍ പുരസ്കാരം നല്കി ആദരിക്കുമെന്ന് പ്രവാസി വെൽഫെയർ വയനാട് ജില്ലാ കമ്മിറ്റി. വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചെറുവയൽ രാമൻ അനുസ്മരണ സദസ്സിൽ വെച്ചാണ് ഭാരവാഹികൾ പ്രഖ്യാപനം നടത്തിയത്. അനുസ്മരണ പരിപാടിയിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അനുസ്മരണ പ്രഭാഷണം നടത്തി.
കർഷകരെ ചൂഷണം ചെയ്യുകയും കർഷകരുടെ ആവശ്യങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ, രാമനെപ്പോലുള്ള കർഷകരുടെ അനുസ്മരണം ഏറെ സാമൂഹിക പ്രസക്തിയുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സർക്കാർ അദ്ദേഹത്തിന്റെ പേരിൽ അവാർഡ് പ്രഖ്യാപിക്കണമെന്നും പരമാവധി ജൈവകർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ലതാ കൃഷ്ണ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, വയനാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി, ജില്ലാ വൈസ് പ്രസിഡന്റ് രജിഷ ഷിബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.