ദേവരാജസ്മൃതികളുമായി സ്മരണാഞ്ജലി സീസൺ 5

ദോഹ: മലയാള ചലച്ചിത്രസംഗീത ലോകത്തെ അനശ്വര സംഗീതപ്രതിഭ ദേവരാജൻ മാസ്റ്ററുടെ ഓർമകൾക്ക് സംഗീതാർച്ചനയൊരുക്കി ‘ഈ മനോഹര തീരത്ത്’ എന്ന പേരിൽ ഗ്രാമഫോൺ ഖത്തർ സംഘടിപ്പിച്ച സ്മരണാഞ്ജലി സീസൺ 5 ശ്രദ്ധേയമായി. മലയാളിയുടെ ഹൃദയത്തിൽ കാലാതീതമായി നിലകൊള്ളുന്ന ദേവരാജൻ മാസ്റ്ററുടെ അനശ്വര ഗാനങ്ങളെ കോർത്തിണക്കിയ പരിപാടി സംഗീതാസ്വാദകർക്ക് ഗൃഹാതുരമായ അനുഭവമായി.

പരിപാടിയുടെ സംവിധാനവും അവതരണവും ഡോ. റഷീദ് പട്ടത്ത് നിർവഹിച്ചു. സ്മരണാഞ്ജലി പരിപാടികളിലെ പ്രധാനഗായികയും റിയാലിറ്റി ഷോ ജേതാവുമായ ശിവപ്രിയ സുരേഷിനെ വേദിയിൽ ആദരിച്ചു. ഖത്തറിലെ സംഗീതരംഗത്തെ മികവിനുള്ള അംഗീകാരമായി ഗ്രാമഫോൺ ഏർപ്പെടുത്തുന്ന 2026 ലെ ഖത്തർ -മുഹമ്മദ്‌ ഈസ മെമ്മോറിയൽ അവാർഡ് ജോയ് മാഷിന് (വയലിൻ ജോയ്) സമ്മാനിച്ചു.

ഗായകരായ ശിവപ്രിയ സുരേഷ്, മൈഥിലി ഷേണായ്, റിയാസ് കരിയാട്, മണികണ്ഠദാസ്, അജ്മൽ മുഹമ്മദ്, രാം രവീന്ദ്രൻ, മുഹമ്മദ്‌ ഉസ്മാൻ, റഷാദ് ഖുറൈശി, അനീഷ രാജേഷ്, ആതിര തങ്കം, അന്ന ലോറൻസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഗ്രാമഫോൺ ഖത്തറിന്റെ സഹയാത്രികരായ വി.എസ്. നാരായണൻ, കെ.ആർ. ജയരാജ്‌, സ്ഥാപക അംഗങ്ങളായ ശംസുദ്ധീൻ പഴുവിൽ, റഷാദ് ഖുറൈശി, മുഹമ്മദ്‌ ഉസ്മാൻ, സുരേഷ് കുമാർ വണ്ണരാത്ത്, മഖ്ദും ഇൻസൈറ്റ്, നിയാസ് റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് അജാസ് അലി, കോഓഡിനേറ്റർ രാജേഷ് മാണിക്കോത്ത്, സെക്രട്ടറി ജോസഫ് ജോർജ്, മിഡിൽ ഈസ്റ്റ് യൂത്ത് ഫോറം കോഓഡിനേറ്റർ മൻസൂർ മൊയ്‌ദീൻ, വിമൻസ് ഫോറം കോഓഡിനേറ്റർ സിതാര മനോജ് എന്നിവരടക്കമുള്ള ഭാരവാഹികളും പങ്കെടുത്തു.

Tags:    
News Summary - Smarananjali Season 5 Pays Tribute to Devarajan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.