ഖത്തർ മഞ്ഞപ്പട ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായി ഫിഫ മഞ്ചേരി
ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ സ്പേർ -ക്യൂ.എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി. ഇതോടൊപ്പം നടന്ന അണ്ടർ -14 ജൂനിയർ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ എഫ്.സി ഖത്തർ മഞ്ഞപ്പടയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ബർവ സിറ്റി എഫ്.സി കിരീടം സ്വന്തമാക്കി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപന പരിപാടിയിൽ മുൻ ദുഹൈൽ എസ്.സി താരവും ഖത്തർ സ്റ്റാർസ് ലീഗ് ഇ-സ്പോർട്സ് ചാമ്പ്യനുമായ അഹമ്മദ് അൽ മെഗസീബ് മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തർ മഞ്ഞപ്പട ചീഫ് പേട്രനും മുൻ ഐ.എസ്.സി പ്രസിഡന്റുമായ ഡോ. മോഹൻ തോമസ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഖത്തർ മഞ്ഞപ്പട മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളുടെയും ഫുട്ബാൾ പ്രേമികളും സന്നിഹിതരായിരുന്നു.
ഫൈനലിലെ താരമായി നവാഫ് (ഫിഫ മഞ്ചേരി), ബെസ്റ്റ് ഗോൾകീപ്പർ ഷിബിൽ (ഫിഫ മഞ്ചേരി), പ്ലെയർ ഓഫ് ദി ടൂർണമെന്റ് തൗഫീഖ് (ഫിഫ മഞ്ചേരി), ടോപ് സ്കോറർ നിയാസ് (എഫ്.സി ഖത്തർ മഞ്ഞപ്പട) എന്നിവരെ തുരഞ്ഞെടുത്തു. അണ്ടർ-14 ജൂനിയർ സൂപ്പർ കപ്പിൽ ടോപ് സ്കോറർ റിചാർഡ് (ബർവ സിറ്റി എഫ്.സി), പ്ലെയർ ഓഫ് ദി ടൂർണമെന്റ് സിനാൻ (എഫ്.സി ഖത്തർ മഞ്ഞപ്പട), ബെസ്റ്റ് ഗോൾകീപ്പർ അമൻ (എഫ്.സി ഖത്തർ മഞ്ഞപ്പട) എന്നിവർ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.