സഫാരി 10, 20, 30 പ്രമോഷന് തുടക്കം
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കം. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന് ആണ് സഫാരി 10, 20, 30 പ്രമോഷന്. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ, എല്ലാത്തരം ഉൽപന്നങ്ങളും ലഭ്യമാക്കിയാണ് സഫാരി ഔട്ട് ലെറ്റുകളിൽ 10, 20, 30 പ്രമോഷന് ഒരുക്കിയിരിക്കുന്നത്.
പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, രുചികരമായ ബേക്കറി പലഹാരങ്ങള്‍, ഹോട്ട് ഫുഡ്സ്, മറ്റ് ഭക്ഷ്യോൽപന്നങ്ങള് എന്നിവക്ക് പുറമെ കോസ്മെറ്റിക്സ്, ഹോൗസ്ഹോള്ഡ് ഉൽപന്നങ്ങള്, ട്രെന്‍ഡി റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫുട്ട് വെയര്‍, ലേറ്റസ്റ്റ് ഇലക്ട്രോണിക്സ് ഗാഡ്ജെറ്റുകള്‍, കമ്പ്യൂട്ടര്‍ ആക്സസറീസ്, നിത്യോപയോഗ സാധനങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, ആഡംബര തുണിത്തരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങളാണ് കുറഞ്ഞ നിരക്കില്‍ 10, 20, 30 റിയാലിന് സഫാരി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. സ്കൂളുകളിലേക്കും, ഓഫിസുകളിലേക്കും വീടുകളിലേക്കും ആവശ്യമായ എല്ലാ നിത്യോപയോഗ വസ്തുക്കളും ഒരു കുടക്കീഴില് ലഭ്യമാക്കി കുറഞ്ഞ ചെലവില്‍ മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഫാരി മാനേജ്മെന്റ് അഭിപ്രായപ്പെട്ടു. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കി സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ് വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ഗാർമെൻ്സ് ആൻഡ് റെഡിമെയ്ഡ് വിഭാഗത്തിൽ മെൻസ് വെയർ, ലേഡീസ് ചുരിദാർ, മെറ്റീരിയൽസ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയർ, ഫൂട്ട് വെയർ, ലേഡീസ് ബാഗ്സ്, ന്യൂ ബോൺ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ കലക്ഷനുകളും പ്രമോഷനിൽ ലഭ്യമാണ്.
ഇലക്ട്രോണിക്സ് വിഭാഗത്തിൽ വിവിധതരം എമർജൻസി ലൈറ്റുകൾ, ട്രിമ്മർ, ടോർച്ചുകൾ, കാൽക്കുലേറ്ററുകൾ, ഹെഡ്സെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, തുടങ്ങി ധാരാളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിരത്തികൊണ്ട് വമ്പിച്ച വിലകുറവോടെയാണ് ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്.
കൂടാതെ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഷോപ് ആൻഡ് ഡ്രൈവ് പ്രൊമോഷനും ആരംഭിച്ചിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്ട് ലെറ്റുകളിൽ നിന്നും അമ്പത് റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ 25 ടൊയോട്ട യാരിസ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. എട്ട് നറുക്കെടുപ്പുകൾ ആയാണ് പ്രൊമോഷൻ ഒരുക്കിയിരിക്കുന്നത്.
ഏഴു നറുക്കെടുപ്പിൽ മൂന്നു കാറുകളും എട്ടാമത്തെ നറുക്കെടുപ്പിൽ നാല് കാറുകളുമാണ് സമ്മാനമായി നൽകുന്നത്. 2027 ഒക്ടോബർ 25 ന് അവസാനിക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് ഡിസംബർ അറിന് സഫാരി മാൾ അബു ഹമൂർ ഔട്ട്ലെറ്റിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.