ഡോം ഖത്തർ രക്തദാന ക്യാമ്പ്
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയഡ്പോറ ഓഫ് മലപ്പുറം(ഡോം ഖത്തർ) നടത്തിവരുന്ന മൂന്ന് മാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി, സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്പീഡ്ലൈൻ പ്രിന്റിങ് ഫാക്ടറിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ നൂറിലധികം ജീവനക്കാർ രക്തദാനം നടത്തി. സ്പീഡ്ലൈൻ ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരാണ് രക്തദാനത്തിൽ പങ്കാളികളായത്. സ്പീഡ്ലൈൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഡോം ഖത്തർ പ്രസിഡന്റുമായ ഉസ്മാൻ കല്ലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് സ്വാഗതം പറഞ്ഞു.
സ്പീഡ്ലൈൻ പ്രിന്റിങ് ഫാക്ടറി ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഹീൻ ഉസ്മാൻ, ജനറൽ മാനേജർ സുജിത്ത് മാത്യു, ഡോം ഖത്തർ സോഷ്യൽ വെൽഫെയർ വിങ് ചെയർമാൻ പി.സി. നൗഫൽ കട്ടുപ്പാറ, സെക്രട്ടറി രാഹുൽ ശങ്കർ, വൈസ് പ്രസിഡന്റ് നബ്ഷ മുജീബ്, ലേഡീസ് വിങ് ട്രഷറർ ദീപ്തി ശരത്ത് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.