നോബിൾ ഇന്റർനാഷണൽ സ്കൂളിൽ "യുറീക്ക' സയൻസ് എക്സ്പോ
ദോഹ: ശാസ്ത്രവും കലയും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേർന്ന വിജ്ഞാനോത്സവം 'യുറീക്ക 2026' സയൻസ് എക്സ്പോ നോബിൾ ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളിൽ ശാസ്ത്രബോധവും സർഗാത്മകതയും വളർത്തുന്നതിനൊപ്പം കാരുണ്യപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിയാണ് ആർട്സ് ആൻഡ് സയൻസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ എക്സ്പോ സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ ജയമോൻ ജോയി, വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഭൗതികശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതിശാസ്ത്രം എന്നീ മേഖലകളിലെ പരീക്ഷണങ്ങളും നൂതന മാതൃകകളും പ്രദർശനത്തിൽ ശ്രദ്ധേയമായി. പ്രപഞ്ചരഹസ്യങ്ങൾ പരിചയപ്പെടുത്തിയ പ്ലാനറ്റേറിയം സന്ദർശകർക്ക് പുതിയൊരു അനുഭവമായി. വിദ്യാർഥികളുടെ സർഗശേഷി തെളിയിച്ച ആർട്ട് റൂം, ഗെയിമിങ് റൂം, വിവിധ മത്സരങ്ങൾ നിറഞ്ഞ 'ഗെയിംസ് ആൻഡ് ചാലഞ്ചസ്' വിഭാഗം എന്നിവ സന്ദർശകരുടെ മനംകവർന്നു. മെഹന്തി, ഫേസ് പെയിന്റിങ്, ഫോട്ടോ ബൂത്ത് തുടങ്ങിയ പ്രവർത്തനങ്ങളുമായി 'എയ്ഡിങ് ഹാർട്സ്' വിഭാഗവും എക്സ്പോയുടെ ഭാഗമായി പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.