ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ങ് സം​ഘ​ടി​പ്പി​ച്ച ‘പി​ങ്ക് ടോ​ക്സ്’

പ​രി​പാ​ടി​യി​ൽനിന്ന്

ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ങ് ‘പി​ങ്ക് ടോ​ക്സ്’

ദോ​ഹ: ഖ​ത്ത​റി​ലെ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ​യും ഫാ​ർ​മ കെ​യ​റി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യാ​യ ‘പി​ങ്ക് ടോ​ക്സ്’ ശ്ര​ദ്ധേ​യ​മാ​യി. സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക, നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കു​ക, രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട പ​രി​പാ​ടി​യി​ൽ 60 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് ചാ​ലി​യം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​യാ​ർ ദോ​ഹ വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ് ഷാ​ന ന​സ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വി​ങ് സെ​ക്ര​ട്ട​റി ശ​ബാ​ന ത​സ്നിം സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ന​സ്രീ​ൻ ബാ​നു, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ സ്ത​നാ​ർ​ബു​ദ പോ​രാ​ളി​യു​മാ​യ സോ​ന സ​ലാം എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ ന​യി​ച്ചു. സ്ത​നാ​ർ​ബു​ദ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ, നേ​ര​ത്തെ​യു​ള്ള പ​രി​ശോ​ധ​ന​യു​ടെ പ്രാ​ധാ​ന്യം, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള മാ​ന​സി​ക ക​രു​ത്ത് എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. ചാ​ലി​യാ​ർ ദോ​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബി​ഖു​സ്സ​ലാം, ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ്, മെ​ഡി​ക്ക​ൽ വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​ഷ​ഫീ​ഖ് താ​പ്പി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​താ വി​ങ് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ബ്തി​സാം ന​ന്ദി​ പ​റ​ഞ്ഞു. 

Tags:    
News Summary - Chaliyar Doha Women's Wing Organizes 'Pink Talks'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.