ഖ​ത്ത​റിൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ്രോ​ഗ്രാം ന​വം​ബർ ആ​റി​ന്

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ) 10,11,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ക​രി​യ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 6 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ 11 വ​രെ വു​കൈ​റി​ലെ നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ക്യാ​മ്പ​സി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. ഇ​ന്ത്യ, ഖ​ത്ത​ർ, മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ഉ​ന്ന​ത പ​ഠ​നാ​വ​സ​ര​ങ്ങ​ൾ, കോ​ഴ്സു​ക​ൾ, ഭാ​വി സാ​ധ്യ​ത​ക​ൾ, ക​രി​യ​ർ പ്ലാ​നി​ങ്ങി​ന്റെ പ്രാ​ധാ​ന്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. തു​ട​ർ​പ​ഠ​ന​വും ക​രി​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നേ​രി​ട്ടു​ള്ള സം​ശ​യ​നി​വാ​ര​ണ​ത്തി​നും വേ​ദി​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കും. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും https://tinyurl.com/5em7favx എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി 30283825, 33666101 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

Tags:    
News Summary - Career Guidance Program on November 6th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.