ഇടപ്പാളയം ഖത്തർ ചാപ്റ്റർ കുടുംബസംഗമം
ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്റർ ആർട്സ് ആൻഡ് കൾച്ചറൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. അൽ റയ്യാൻ പാർക്കിൽ നടന്ന സംഗമത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് മെംബർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. ആർട്സ് ആൻഡ് കൾച്ചറൽ വിങ് ഹെഡ് ഉസ്മാൻ സ്വാഗതം പറഞ്ഞു.
ചാപ്റ്റർ പ്രസിഡന്റ് എ.വി. സക്കീർ, ജനറൽ സെക്രട്ടറി നിഖിൽ നാസർ, ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് നൂറുൽ ഹഖ് എന്നിവർ സംസാരിച്ചു. ഇടപ്പാളയം ഖത്തർ സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ സ്പോർട്സ് വിങ് ഹെഡ് ഷമീർ കാളാച്ചാൽ പ്രകാശനം ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിനും ചടങ്ങിൽ തുടക്കം കുറിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നജുവ അബൂബക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.