ഗ്രാൻഡ് മാളിൽ കേക്ക് മിക്സിങ് ആഘോഷം 1,000 കിലോ കേക്ക് ആണ് നിർമിക്കുന്നത്
ദോഹ: ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്ക് മധുരം പകരാൻ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ വിപുലമായ കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ചു. ക്രിസ്മസിന് മുന്നോടിയായി കേക്ക് നിർമാണത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് സന്തോഷത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി.ഏഷ്യൻ ടൗൺ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിലുള്ള ഗ്രാൻഡ് ഫ്രഷ് ബേക്കറിയിൽ നടന്ന ചടങ്ങിൽ ഏകദേശം 1,000 കിലോ കേക്ക് നിർമാണത്തിന് ആവശ്യമായ ചേരുവകളാണ് മിക്സ് ചെയ്തത്.
ജിഞ്ചർ പീൽ, കാൻഡിഡ് ഫ്രൂട്ട് പീൽ, വാൾനട്ട്, ഡ്രൈഡ് ബ്ലാക്ക് കറന്റ്, ഗോൾഡൻ റെയ്സിൻ, ഈത്തപ്പഴം, റെഡ് ചെറി, ടൂട്ടി ഫ്രൂട്ടി, കശുവണ്ടിപ്പരിപ്പ് തുടങ്ങി വിവിധയിനം ഡ്രൈ ഫ്രൂട്ട്സും മറ്റ് ഗുണമേന്മയുള്ള ചേരുവകളും ചേർത്താണ് രുചികരമായ ക്രിസ്മസ് കേക്കുകൾ തയാറാക്കുന്നത്. 2026-ലെ ഗ്രാൻഡ് ക്രിസ്മസ് കേക്ക് ശേഖരത്തിൽ 10 വ്യത്യസ്ത രുചികളിലുള്ള പ്ലം കേക്കുകളും 8 ഇനം ഡ്രൈ കേക്കുകളും ഉൾപ്പെടെ വൈവിധ്യമാർന്ന കേക്കുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
ഫൈവ് സ്റ്റാർ ഹൈജീൻ റേറ്റിങ് നിലവാരം പാലിച്ചുകൊണ്ട്, പ്രകൃതിദത്ത നിറങ്ങളും ഫ്ലേവറുകളും മാത്രം ഉപയോഗിച്ച്, ട്രാൻസ് ഫാറ്റ് ഫ്രീ ഫാറ്റും ഫാർമഗ്രേഡ് ഷുഗറും ഉൾപ്പെടെയുള്ള ഗുണമേന്മയുള്ള ആദ്യനിര ചേരുവകൾ ഉപയോഗിച്ചാണ് കേക്കുകൾ തയാറാക്കുന്നത്. പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെയും ഫുഡ് ഗ്രേഡ് പേപ്പറുകളും സുരക്ഷിതമായ പാക്കിങ് മെറ്റീരിയലുകളും ഉപയോഗിച്ചുമാണ് ഉപഭോക്താക്കളിലേക്ക് കേക്കുകൾ എത്തിക്കുന്നത്.
വരാനിരിക്കുന്ന ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വ്യത്യസ്ത രുചികളിലും ആകർഷകമായ ഓഫറുകളിലും കേക്കുകൾ ഗ്രാൻഡ് മാളിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ, സി.ഒ.ഒ ഹരീഷ്, ഡി.ജി.എം സൂരജ്, ഏരിയ മാനേജർ ബഷീർ പരപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് കേക്ക് മിക്സിങ് ചടങ്ങ് നടന്നത്. പി.ആർ മാനേജർ സിദ്ദിഖ്, ഫിനാൻസ് മാനേജർ അനിൽ കുമാർ, മാർക്കറ്റിങ് മാനേജർ ഷംസീർ, മാൾ മാനേജർ നവാബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.