ലേബർ കോഡുകൾക്കെതിരായ എതിർപ്പ് രാഷ്ട്രീയ പ്രേരിതമാണ്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, ഒക്കുപേഷണൽ സേഫ്റ്റി കോഡ് എന്നീ കോഡുകളിൽ ചില മാറ്റങ്ങൾ സംഘടന ആവശ്യപ്പെടുന്നു. അത് തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്യുമെന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്.
ബാക്കിയെല്ലാം വിപ്ലവകരമായ തീരുമാനമാണ്. രാജ്യത്തെ കേവലം ഏഴുശതമാനം തൊഴിലാളികൾക്ക് മാത്രമാണ് ഇപ്പോൾ മിനിമം വേതനം ലഭിക്കുന്നത്. പുതിയ മാറ്റത്തിലൂടെ നൂറുശതമാനത്തിനും മിനിമം വേതനം ലഭിക്കും. പുതുതായി വരുന്ന, നാഷനൽ മിനിമം വേജസ് അഡ്വൈസറി ബോർഡ് നിശ്ചയിക്കുന്ന ചുരുങ്ങിയവേതനം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകും.
വർഷത്തിൽ രണ്ടു പ്രാവശ്യം വേരിയബിൾ പേ പ്രഖ്യാപിക്കണമെന്നും അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കണമെന്നുമുണ്ട്. ഇതും നേട്ടമാണ്. പല സഥാപനങ്ങളിലും ശമ്പളം കൂടുതലുണ്ടെങ്കിലും അടിസ്ഥാന ശമ്പളം വളരെ കുറവാണ്. അടിസ്ഥാന ശമ്പളത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്. എത്ര ശമ്പളമുണ്ടോ, അതിന്റെ പകുതി അടിസ്ഥാന ശമ്പളമായിരിക്കണം എന്നതാണ് പുതിയ നിയമം പറയുന്നത്.
ബോണസ് കിട്ടിയില്ല എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം തൊഴിലാളിക്കാണിപ്പോൾ. ബോണസ് കൊടുത്തു എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഇനി മാനേജ്മെന്റിനാകും. ശമ്പളം തോന്നുംപോലെ കൊടുക്കുന്ന അവസ്ഥ മാറ്റും. ഏഴാം തീയതി അത് കൊടുത്തിരിക്കണം എന്നാകും. 12-16 മണിക്കൂർ ജോലിചെയ്യണം എന്ന് പ്രചരിക്കപ്പെടുന്നതും തെറ്റാണ്. ആദ്യത്തെ വാചകം തന്നെ ഒരുതൊഴിലാളിക്ക് എട്ടുമണിക്കൂറെ ജോലി കൊടുക്കാവു എന്നാണ്.
12 മണിക്കൂറാവാം എന്നു പറയുമ്പോഴും ഒരാഴ്ചയിൽ 48 മണികൂറിലധികം ജോലി എടുപ്പിക്കരുതെന്നുണ്ട്. 14 ദിവസം മുമ്പ് നോട്ടീസ് കൊടുക്കാതെ സമരം ചെയ്യുന്നതിനെ കോഡ് എതിർക്കുന്നുണ്ട്. ചില വിവാദങ്ങളുണ്ടങ്കിലും പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിച്ചാൽ എന്തുകൊണ്ടും തൊഴിലാളിക്കാണ് നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.