പി.പി പ്രദീപനൊപ്പം ലേഖകൻ

സ്വ​ന്തം മു​ത്ത​പ്പ​ൻ

ബ്രാ​ഹ്മ​ണി​ക് പ്ര​ത്യ​യ​ശാ​സ്​​ത്രം ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഭാ​ഷ​യി​ലും ഭ​ക്ഷ​ണ​ത്തി​ലും മാ​ത്ര​മ​ല്ല, ജീ​വി​തം മു​ഴു​വ​നു​മാ​ണ്. ഹി​ന്ദു​മ​ത​ത്തി​ലെ കീ​ഴാ​ള​വി​ശ്വാ​സ​ധാ​ര​ക​ളോ​ട് അ​ത് പു​ല​ർ​ത്തു​ന്ന​ത് ഒ​രു​ത​രം പ​ക​യാ​ണ്. ഒ​ര​ർ​ഥ​ത്തി​ൽ അ​തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം​കൂ​ടി​യാ​ണ്, മു​ത്ത​പ്പ​ൻ

​വ​ത്തി​ന്റെ നേ​രാ​ൾ എ​ന്ന പ്ര​തീ​തി​യാ​ണ് ബ്രാ​ഹ്മ​ണാ​ധി​കാ​ര​ത്തി​ന്റെ മൂ​ല​ധ​നം. ഇ​ത് പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള നി​ഗൂ​ഢ​ത​യു​ടെ ആ​ഹാ​ര്യ-​വാ​ചി​കാ​ഭി​ന​യ​ങ്ങ​ളു​മെ​ല്ലാം പൗ​രോ​ഹി​ത്യം വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി​യു​ടെ​യും മോ​ട്ടോ​ർ വാ​ഹ​ന​ത്തി​ന്റെ​യും ഇ​ല​ക്േ​ട്രാ​ണി​ക് വാ​ർ​ത്താ​വി​നി​മ​യ​ത്തി​ന്റെ​യു​മെ​ല്ലാം സാ​ധ്യ​ത​ക​ളെ ഇ​തി​ന് കീ​ഴ്വ​ഴ​ങ്ങു​ന്ന​വ​യാ​ക്കാ​നു​ള്ള ദു​സ്സാ​മ​ർ​ഥ്യം ബ്രാ​ഹ്മ​ണ്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. (ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ)

എ​ന്റെ മു​ന്നി​ൽ, എ​ന്തു സ​ഹാ​യ​ത്തി​നും റെ​ഡി​യാ​യി നി​ൽ​ക്കു​ന്ന മു​ത്ത​പ്പ​നി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്ന​ത്, പ്ര​ശ​സ്​​ത ക​ലാ​പ്ര​തി​ഭ വി.​കെ. അ​നി​ൽ​കു​മാ​റി​ന്റെ തെ​യ്യ​ത്തി​ലെ മു​ത്ത​പ്പ​നാ​ണ്, ‘എ​ഴു​ത്തി​ലെ ബ​ഷീ​ർ’ എ​ന്ന പ​ല നി​ല​ക​ളി​ലും വേ​റി​ട്ടു​നി​ൽ​ക്കു​ന്ന പു​സ്​​ത​ക​മാ​ണ്. പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന് അ​ടു​ത്തു​കൂ​ടെ പ​ല​ത​വ​ണ പോ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്രാ​വ​ശ്യം ആ​ദ്യ​മാ​ണ് ഏ​റ​ക്കു​റെ വി​ശ​ദ​മാ​യി അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​ത്. ക​ണ്ണൂ​ർ ക​രി​മ്പ​ത്ത് പ്ര​ശ​സ്​​ത​മാ​യ ഇ.​എം.​എ​സ്​ വാ​യ​ന​ശാ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​യ​പ്പോ​ഴാ​ണ്, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നും സ്​​ഥ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ എ​സ്.​പി. ര​മേ​ശി​നൊ​പ്പം, ത​ല​മു​റ​ക​ളാ​യി മു​ത്ത​പ്പ​ന്റെ ആ​ത്മീ​യ​ലോ​ക​ത്ത് ക​ഴി​ഞ്ഞു​പോ​രു​ന്ന പ്രി​യ സു​ഹൃ​ത്ത് പി.​പി. പ്ര​ദീ​പ​ന്റെ വീ​ട്ടി​ൽ പോ​യ​ത്. പി​ന്നെ പ​റ​ശ്ശി​നി​ക്ക​ട​വി​ലെ മു​ത്ത​പ്പ​നി​ലേ​ക്കു​ള്ള യാ​ത്ര പ്ര​ദീ​പ​നൊ​പ്പം! പ്ര​ദീ​പ​ൻ പ​ക​ർ​ന്ന സ്​​നേ​ഹം ഒ​രു മു​ത്ത​പ്പ​ൻ പ്ര​കാ​ശ​മാ​യി ഇ​പ്പോ​ഴും ഒ​പ്പം. വി​ട്ടു​പോ​കു​ന്നേ​യി​ല്ല! ഒ​റ്റ​വാ​ക്യ​ത്തി​ൽ പ​റ​ഞ്ഞാ​ൽ വെ​ട്ടി​മു​റി​ക്ക​ല​ല്ല, ചേ​ർ​ത്തു​പി​ടി​ക്ക​ലാ​ണ് മു​ത്ത​പ്പ​ൻ, ജാ​തി​മേ​ൽ​ക്കോ​യ്മ ആ​ഘോ​ഷി​ക്കു​ന്ന ബ്രാ​ഹ്മ​ണ പ്ര​ത്യ​യ​ശാ​സ്​​ത്രം പ​ഠി​ച്ച​പ​ണി പ​ത്തൊ​മ്പ​തും നോ​ക്കി​യി​ട്ടും പൂ​ർ​ണ​മാ​യും പി​ടി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത കീ​ഴാ​ള ക​രു​ത്തി​ന്റെ വി​ന​യ​വും ക​നി​വും മു​ത്ത​പ്പ​നി​ൽ ക​ണ്ടു!

രാ​ത്രി വൈ​കി വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ ആ​ദ്യം ചെ​യ്ത​ത് പ്ര​ദീ​പ​ൻ ത​ന്ന, മു​ത്ത​പ്പ​ൻ പ്ര​സാ​ദം വാ​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ ​വൈ.​വി. ക​ണ്ണ​ൻ എ​ഴു​തി​യ മു​ത്ത​പ്പ​ൻ എ​ന്ന ശ്ര​ദ്ധേ​യ​മാ​യ പ​ഠ​ന​ഗ്ര​ന്ഥം, എ​ന്റെ മു​ത്ത​പ്പ​ൻ വ​ഴി​ക​ളെ കൂ​ടു​ത​ൽ വി​സ്​​തൃ​ത​മാ​ക്കി. വി​ശ്വാ​സം അ​വി​ശ്വാ​സം എ​ന്നി​വ​ക്ക​പ്പു​റം സ​മ​സ്​​ത അ​ഗാ​ധ ആ​ത്മീ​യ​ത​യി​ലും സ​ന്നി​ഹി​ത​മാ​യ, അ​നി​വാ​ര്യ​മാ​യും സ​ന്നി​ഹി​ത​മാ​വേ​ണ്ട അ​ടു​പ്പം അ​തോ​ടെ ഒ​ര​നു​ഭൂ​തി​യാ​യി! പ​കു​തി കാ​ര്യ​വും ത​മാ​ശ​യു​മാ​യി, എ​ന്റെ മു​ത്ത​പ്പ​ൻ​കൂ​ടി​യാ​യ പ്രി​യ​സു​ഹൃ​ത്ത് പ്ര​ദീ​പ​ൻ ചോ​ദി​ച്ചു. മു​ത്ത​പ്പ​നെ വ​ല്യ ഇ​ഷ്​​ട​മാ​യി അ​ല്ലെ!

എ​ട​ത്തും വ​ല​ത്തും മു​ന്നി​ലും പി​ന്നി​ലും കൈ​യോ​ട് കൈ ​സ​ഹാ​യ​മാ​യി ഞാ​ന്ണ്ട് പോ​രെ എ​ന്ന് ചോ​ദി​ക്കു​ന്ന; വ​ന്ന​വ​രെ മ​ട​ക്ക​ണ്ട, പോ​ണ​വ​രെ വി​ളി​ക്ക​ണ്ട എ​ന്ന് സ്​​നേ​ഹം പ​കു​ക്കു​ന്ന മു​ത്ത​പ്പ​നെ എ​ങ്ങ​നെ ഇ​ഷ്​​ട​മാ​വാ​തി​രി​ക്കും. എ​ൻ കൂ​റ​പ്പ​മെ​ന്നും നി​ൻ കൂ​റ​ട​യെ​ന്നും, എ​ന്റേ​തെ​ന്നും നി​ന്റേ​തെ​ന്നും പാ​ത്പി​ടി​യും പ​കു​ത്ത്പി​ടി​യും കൂ​ടാ​തെ ക​ണ്ട്, ഒ​ന്നി​ന്റെ പു​റ​ത്തെ പൊ​ടി ഒ​ന്ന് ത​ട്ടി ന​ട​ന്നോ എ​ന്ന മു​ത്ത​പ്പ​ൻ ഉ​രി​യാ​ട്ട​ത്തി​ലെ മ​ഹ​ത്വം എ​ങ്ങ​നെ ഉ​ൾ​ക്കൊ​ള്ളാ​തി​രി​ക്കാ​നാ​വും. എ​ന്റെ കൂ​റ് അ​പ്പം, നി​ന്റെ കൂ​റ് അ​ട എ​ന്നി​ങ്ങ​നെ പി​ടി​വ​ലി കൂ​ടാ​തെ ഐ​ക്യ​ത്തോ​ടെ ക​ഴി​യു​ക, ഒ​രാ​ളു​ടെ പു​റ​ത്ത് പൊ​ടി​കാ​ണു​മ്പോ​ൾ മ​റ്റെ​യാ​ൾ അ​ത് ത​ട​വി​ക്ക​ള​യു​ക എ​ന്ന​െ​ത്ര മു​ത്ത​പ്പ​ൻ ത​ത്ത്വം. ജാ​തി​മേ​ൽ​ക്കോ​യ്മ മ​നു​ഷ്യ​രെ മേ​ൽ-​കീ​ഴാ​യി നെ​ടു​കെ മു​റി​ക്കു​മ്പോ​ൾ, മു​ത്ത​പ്പ​ൻ ഒ​ന്നി​ക്ക​ലി​ന്റെ മ​ധു​ര​മാ​ണ് സ​ർ​വ​ർ​ക്കു മു​ന്നി​ലും വി​ള​മ്പു​ന്ന​ത്. അ​രു​ൾ, അ​ൻ​പ്, അ​നു​ക​മ്പ ഈ ​മൂ​ന്നി​നും പൊ​രു​ൾ ഒ​ന്നാ​ണ്. അ​രു​ളു​ള്ള​വ​നാ​ണ് ജീ​വി. അ​രു​ളി​ല്ലെ​ങ്കി​ൽ മ​നു​ഷ്യ​ൻ അ​സ്​​ഥി, തോ​ൽ, സി​ര ഇ​വ​കൊ​ണ്ട് തീ​ർ​ത്ത നാ​റു​ന്ന ഉ​ട​മ്പു​മാ​ത്രം എ​ന്ന ഗു​രു പ​റ​ഞ്ഞ ന​വോ​ത്ഥാ​ന​ത്തിെ​ന്റ മ​ഹാ​ത​ത്ത്വ​ത്തെ സ​ഹ​സ്രാ​ബ്ദ​ങ്ങ​ൾ​ക്കു മു​മ്പേ സാ​ക്ഷാ​ത്ക​രി​ച്ച, ക​നി​വി​ന്റെ േസ്രാ​ത​സ്സാ​ണ്, സ​ർ​വ​ഭു​ക്കാ​യ മു​ത്ത​പ്പ​ൻ! അ​ദ്ദേ​ഹം മ​നു​ഷ്യ​ത്വ​ത്തെ മു​റി​പ്പെ​ടു​ത്താ​ത്ത എ​ന്തി​നെ​യും ആ​ശ്ലേ​ഷി​ക്കും. മ​ഹാ​ത്മാ ബു​ദ്ധ​ന്റെ മൈ​ത്രി​യി​ൽ അ​നു​ഭൂ​തി​പ്പെ​ടാ​ൻ, മു​ത്ത​പ്പ​നെ കാ​ണേ​ണ്ട​പോ​ലെ ക​ണ്ടാ​ൽ മ​തി! ദു​ർ​ബ​ല​മാ​വ​ട്ടെ, ശ​ക്ത​മാ​വ​ട്ടെ, വ​ലു​തോ ചെ​റു​തോ ആ​വ​ട്ടെ, ദൃ​ശ്യ​മോ അ​ദൃ​ശ്യ​മോ ആ​വ​ട്ടെ, അ​ടു​ത്തോ അ​ക​ലെ​യോ ആ​വ​ട്ടെ, ജ​ന്മം​കൊ​ണ്ട​തോ ജ​ന്മം​കൊ​ള്ളാ​ത്ത​തോ ആ​വ​ട്ടെ, ഓ​രോ ജീ​വി​യും ആ​ന​ന്ദ​ത്തോ​ടെ ജീ​വി​ക്ക​ട്ടെ എ​ന്നു​ള്ള​തി​നോ​ളം മ​ധു​രം ഏ​ത് തേ​നി​നു​ണ്ടാ​വും. ആ​ഫ്രി​ക്ക​ൻ ജീ​വി​ത​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്ത​പ്പെ​ട്ട ഉ​ബു​ണ്ടു എ​ന്ന സ​ർ​വാ​ശ്ലേ​ഷി​യാ​യ മ​ഹാ​സൗ​ഹൃ​ദ​മ​റി​യാ​ൻ മ​ല​യാ​ളി​യെ മു​ത്ത​പ്പ​ൻ സ​ഹാ​യി​ക്കും. ചി​നു​അ​ച്ച​ബെ​യു​ടെ ‘സ​ർ​വം ശി​ഥി​ല​മാ​വു​ന്നു’ എ​ന്ന നോ​വ​ലി​ലെ ഉ​ച്ചെ​ണ്ടു​വി​ന്റെ പ്രാ​ർ​ഥ​ന​യി​ൽ, ത​ട്ടി​ക്കി​ഴി​ച്ചാ​ൽ ബാ​ക്കി​യാ​വു​ന്ന​ത് മു​ത്ത​പ്പ​ൻ മു​മ്പേ ചൊ​ന്ന ഈ​യൊ​രു മ​ഹാ​സൗ​ഹൃ​ദ​മാ​ണ്. മു​ത്ത​പ്പ​ൻ മു​മ്പേ പ​റ​ഞ്ഞ ആ ​പൊ​ടി​ത​ട്ട​ൽ ത​ന്നെ! ഒ​രു മൃ​ഗ​ത്തി​ന് പു​റം​ചൊ​റി​ഞ്ഞാ​ൽ അ​തൊ​രു മ​ര​ത്തി​ലോ ചു​മ​രി​ലോ വെ​ച്ച് പു​റം ഉ​ര​സും, മ​നു​ഷ്യ​രാ​ക​ട്ടെ അ​ത് പ​ര​സ്​​പ​രം ചെ​യ്യും! അ​താ​ണ് മു​ഹ​ബ്ബ​ത്ത്.

മു​ത്ത​പ്പ​ൻ പ​റ​ഞ്ഞ പൊ​ടി​ത​ട്ട​ലി​ന് ഇ​തി​നെ​ക്കാ​ളും ആ​ഴ​മു​ള്ള ധ്വ​നി​ക​ളു​ണ്ടെ​ന്ന്, മു​ത്ത​പ്പ​ൻ വാ​ചാ​ലു​ക​ളെ പി​ന്തു​ട​ർ​ന്നാ​ൽ അ​റി​യാ​ൻ ക​ഴി​യും. അ​വി​ലും മ​ല​രും പ​യ​റും മാ​ത്ര​മ​ല്ല, ഇ​റ​ച്ചി​യും മു​ത്ത​പ്പ​ന് പ​ഥ്യം. എ​ന്നാ​ൽ ഇ​പ്പോ​ൾ, ജ​ന​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ​പോ​ലും ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ടു​ന്ന​താ​ണ് കാ​ണു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ വി​ൽ​പ​ന വി​ല​ക്കി! എ​ന്ന് പ​ത്ര​വാ​ർ​ത്ത! മു​ത്ത​പ്പ​ന​റി​യ​ണ്ട.

മാം​സ​വി​ൽ​പ​ന മാ​ത്ര​മ​ല്ല ഒ​ഡി​ഷ​യി​ലെ കോ​റാ​പു​റ​ത്ത് ജി​ല്ല​യി​ൽ നി​രോ​ധ​നം. മ​ത്സ്യം, മു​ട്ട എ​ന്നി​വ​ക്കു​കൂ​ടി നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്നു! ലോ​ക​ത്തി​ൽ ഏ​റ്റ​വും പ​ട്ടി​ണി നി​ല​നി​ൽ​ക്കു​ന്നൊ​രു രാ​ജ്യ​ത്താ​ണ് ഇ​ത്ത​രം നി​രോ​ധ​ന ത​മാ​ശ​ക​ൾ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് മ​റ​ക്ക​രു​ത്. ബ്രാ​ഹ്മ​ണി​ക് പ്ര​ത്യ​യ​ശാ​സ്​​ത്രം ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഭാ​ഷ​യി​ലും ഭ​ക്ഷ​ണ​ത്തി​ലും മാ​ത്ര​മ​ല്ല, ജീ​വി​തം മു​ഴു​വ​നു​മാ​ണ്. ഹി​ന്ദു​മ​ത​ത്തി​ലെ കീ​ഴാ​ള​വി​ശ്വാ​സ​ധാ​ര​ക​ളോ​ട് അ​ത് പു​ല​ർ​ത്തു​ന്ന​ത് ഒ​രു​ത​രം പ​ക​യാ​ണ്. ഒ​ര​ർ​ഥ​ത്തി​ൽ അ​തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധം​കൂ​ടി​യാ​ണ്, മു​ത്ത​പ്പ​ൻ.

അ​ടി​യാ​ന്റെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​ന്ന ഇ​ട​ങ്ങ​ളി​ലാ​ണ് മു​ത്ത​പ്പ​ന്മാ​രു​ണ്ടാ​കു​ന്ന​ത്. ഇ​ന്ന് ആ​രാ​ധ​ന​യെ മു​ഴു​വ​ൻ രാ​മ​നി​ലേ​ക്കോ പ​ര​മ​ശി​വ​നി​ലേ​ക്കോ ചു​രു​ക്കി​ക്കൊ​ണ്ടു​വ​ന്ന് ബ്രാ​ഹ്മ​ണ പാ​ര​മ്പ​ര്യ​ത്തി​ലേ​ക്ക് മ​റ്റെ​ല്ലാ​ത്തി​നെ​യും ഒ​തു​ക്കി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രാ​ഷ്ട്രീ​യ- അ​ധി​കാ​ര-​അ​ധി​നി​വേ​ശ ഘ​ട്ട​ത്തി​ൽ ത​ന്റെ ക​ൺ​ക​ണ്ട ദൈ​വം ത​ന്റെ പൂ​ർ​വി​ക​ൻ/ മു​ത്ത​പ്പ​ൻ​ത​ന്നെ​യെ​ന്നും അ​വ​ർ കാ​ട്ടി​ത്ത​ന്നി​രു​ന്ന വ​ഴി​ത​ന്നെ​യാ​ണ് ധാ​ർ​മി​ക വ​ഴി​യെ​ന്നു​മു​ള്ള തി​രി​ച്ച​റി​വാ​ണ് മു​ത്ത​പ്പ​നി​ൽ ത​ളി​ർ​ക്കു​ന്ന​ത്. (ഡോ. ​വി. ദി​നേ​ശ​ൻ).

മു​ത്ത​പ്പ​ൻ ഇ​ഫ​ക്ട്: ഒ​ന്ന്

സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​ക​ലാ പ്ര​തി​ഭ​യു​മാ​യ അ​ഷ്റ​ഫ് ച​മ്പാ​ടി​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും ഒ​ര​നു​ഭ​വം അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​തും അ​തി​നോ​ടു​ണ്ടാ​യ പ്ര​തി​ക​ര​ണ​വും, അ​തി​ന് അ​ഷ്റ​ഫ് ച​മ്പാ​ട് ന​ൽ​കി​യ മ​റു​പ​ടി​യും, ഒ​രു കൂ​ട്ട​ലും കു​റ​ക്ക​ലു​മി​ല്ലാ​തെ ഇ​വി​ടെ എ​ടു​ത്തു​ചേ​ർ​ക്കു​ന്ന​ത്, കാ​ല​ഘ​ട്ടം മു​മ്പ​ത്തേ​ക്കാ​ളെ​ത്ര​യോ അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ചേ​ർ​ത്തു​പി​ടി​ക്ക​ലിെ​ന്റ മ​ഹ​ത്വം വ്യ​ക്ത​മാ​ക്കാ​നാ​ണ്. സ​ത്യ​ത്തി​ൽ അ​ഷ്റ​ഫ് ച​മ്പാ​ടി​ലൂ​ടെ ആ​വി​ഷ്കൃ​ത​മാ​വു​ന്ന​ത് രാ​മ​ൻ ഇ​ഫ​ക്ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന, മു​ത്ത​പ്പ​ൻ ഇ​ഫ​ക്ടി​ന്റെ മ​ധു​ര​മാ​ണ്.

ഞ​ങ്ങ​ൾ ഇ​ന്ന​ലെ കു​ടും​ബ​ക്കാ​ർ എ​ല്ലാ​വ​രും കൂ​ടി​യൊ​രു ടൂ​ർ പോ​യി. നീ​ലേ​ശ്വ​ര​ത്തി​ൽ​നി​ന്ന് ഒ​രു ബോ​ട്ട് യാ​ത്ര. തി​രി​ച്ച് പാ​പ്പി​നി​ശ്ശേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ മ​ഗ് രി​ബ് ബാ​ങ്ക് കൊ​ടു​ക്കു​ന്നു. അ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​റി​ഞ്ഞ​ത് പ​ള്ളി​യി​ലേ​ക്ക് ഇ​നി​യും ര​ണ്ട് കി​ലോ മീ​റ്റ​ർ കൂ​ടി പോ​ക​ണ​മെ​ന്ന്. തൊ​ട്ടു​മു​ന്നി​ൽ, അ​താ പാ​ർ​ട്ടി ഓ​ഫി​സ്​! പി​ന്നെ​യൊ​ന്നും ചി​ന്തി​ച്ചി​ല്ല. നേ​രെ ചെ​ന്ന് ഒ​രു സ​ഖാ​വി​നോ​ട് ചോ​ദി​ച്ചു. ഞ​ങ്ങ​ൾ​ക്കൊ​ന്ന് നി​സ്​​ക​രി​ക്കാ​ൻ ഇ​വി​ടെ സൗ​ക​ര്യം ഉ​ണ്ടാ​കു​മോ​യെ​ന്ന്. പി​ന്ന​യെ​ല്ലാം ന​ട​ന്ന​ത് പെ​െ​ട്ട​ന്നാ​ണ്. മു​ക​ളി​ല​ത്തെ റൂം ​തു​റ​ക്കു​ന്നു. ക്ലീ​ൻ ചെ​യ്യു​ന്നു. നി​ല​ത്ത് വി​രി​ക്കാ​ൻ പ​ത്രം കൊ​ണ്ടു​വ​രു​ന്നു. അം​ഗ​ശു​ദ്ധി (വു​ളു) വ​രു​ത്താ​നു​ള്ള സൗ​ക​ര്യം ചെ​യ്തു​ത​രു​ന്നു. കൂ​ടു​ത​ൽ എ​ഴു​തു​ന്നി​ല്ല. പാ​ർ​ട്ടി ഓ​ഫി​സി​നു​ള്ളി​ൽ ന​മ​സ്​​ക​രി​ക്കു​ന്ന​തി​ന് മു​മ്പു​ള്ള ബ​ങ്കു​വി​ളി മു​ഴ​ങ്ങി: അ​ല്ലാ​ഹു അ​ക്ബ​ർ. ഫാ​ത്തി​ഹ​യും സൂ​റ​ത്തും ഓ​ഫി​സി​നു​ള്ളി​ൽ നി​റ​ഞ്ഞു​നി​ന്നു. ഇ​ങ്ക്വി​ലാ​ബും അ​ല്ലാ​ഹു അ​ക്ബ​റും കൈ​കൊ​ടു​ത്തു. അ​വ​ർ ഞ​ങ്ങ​ൾ​ക്കു ത​ന്ന സ്​​നേ​ഹം വ​രി​ക​ളി​ൽ എ​നി​ക്ക് പ​ക​ർ​ത്താ​ൻ ക​ഴി​യി​ല്ല. ഇ​താ​ണ് ചേ​ർ​ത്തു​പി​ടി​ക്ക​ൽ. നി​സ്​​കാ​രം ക​ഴി​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രും പ​റ​യു​ന്നു, ഞ​ങ്ങ​ൾ അ​വ​ർ​ക്കു​വേ​ണ്ടി​യും പ്രാ​ർ​ഥി​ച്ചി​രു​ന്നു എ​ന്ന്.

അ​ഷ്റ​ഫ് ച​മ്പാ​ടി​ന്റെ ഫേ​സ്​​ബു​ക്ക് പോ​സ്റ്റ്, കാ​ര്യ​മാ​യ ഒ​രു മാ​റ്റ​വും കൂ​ടാ​തെ ഇ​വി​ടെ എ​ടു​ത്തു​ചേ​ർ​ക്കു​ക മാ​ത്ര​മാ​ണ് ഞാ​ൻ ചെ​യ്ത​ത്. പാ​ർ​ട്ടി ഓ​ഫി​സ്​ ആ​രാ​ധ​നാ​ല​യ​മ​ല്ല. എ​ന്നാ​ൽ ഒ​ര​നി​വാ​ര്യ​ഘ​ട്ട​ത്തി​ൽ അ​തൊ​രു താ​ൽ​ക്കാ​ലി​ക ആ​രാ​ധ​നാ​ല​യം കൂ​ടി​യാ​യി മാ​റി​യാ​ൽ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴി​ല്ല. ഭൗ​തി​ക​വാ​ദം അ​തോ​ടെ ആ​ത്മീ​യ​വാ​ദ​മൊ​ന്നു​മാ​വി​ല്ല, മ​റി​ച്ച് കു​റ​ച്ചു​കൂ​ടി മാ​നു​ഷി​ക​മാ​വും. മ​ത​മു​ള്ള​വ​ർ​ക്കും മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കും പ​ങ്കു​വെ​ക്കാ​വു​ന്ന ക​വി​ത -മ​തം എ​ന്നു പ​റ​യു​ന്ന​ത് ഇ​തു​കൂ​ടി​യാ​ണ്. എ​ന്നാ​ൽ, ഇ​തൊ​ന്നും മ​ന​സ്സി​ലാ​ക്കാ​തെ പ​ല​രും രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. അ​തും സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ അ​വ​യി​ൽ ഇ​ല്ലാ​തെ​പോ​യ​ത്, മൈ​ത്രി​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ​ത​രം വി​മ​ർ​ശ​ന​ങ്ങ​ളോ​ടും പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് അ​ഷ്റ​ഫ് ച​മ്പാ​ട് എ​ഴു​തി​യ പ്ര​തി​ക​ര​ണ​ത്തി​ൽ നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന​ത് സ്​​നേ​ഹ​മാ​ണ്. ഞ​ങ്ങ​ൾ ചോ​ദി​ച്ചു. അ​വ​ർ സ​മ്മ​തം ത​ന്നു. നി​ങ്ങ​ൾ ഏ​താ​ണ് പാ​ർ​ട്ടി എ​ന്നു​പോ​ലും അ​വ​ർ ചോ​ദി​ച്ചി​ല്ല. ഇ​തി​ൽ ലീ​ഗും കോ​ൺ​ഗ്ര​സും ഒ​ക്കെ​യു​ണ്ട്. ഞാ​ൻ ഫേ​സ്​​ബു​ക്കി​ൽ എ​ഴു​തി​യ​ത് അ​വ​ർ ചി​ല​പ്പോ​ൾ ക​ണ്ടി​ട്ടു​പോ​ലും ഉ​ണ്ടാ​വി​ല്ല. സ്​​ത്രീ​ക​ൾ അ​ട​ക്കം അ​വി​ടെ ന​മ​സ്​​ക​രി​ച്ചി​ട്ടു​ണ്ട് (പ​ല പ​ള്ളി​ക​ളി​ലും സാ​ധ്യ​മാ​വാ​ത്ത ഒ​രു കാ​ര്യം!) -വ​ല​യ​ത്തി​ന​ക​ത്തു​ള്ള​ത് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഇ​ത് ക​ഴി​ഞ്ഞ് ഞ​ങ്ങ​ളു​ടെ കു​ടും​ബ​ഗ്രൂ​പ്പി​ൽ ഓ​രോ​രു​ത്ത​രും ഇ​ട്ട മെ​സേ​ജ് നി​ങ്ങ​ൾ വാ​യി​ക്ക​ണം. അ​ത്ര​യും സ്​​നേ​ഹ​ത്തോ​ടെ​യാ​ണ്, പ്ര​ർ​ഥ​ന​യോ​ടെ​യാ​ണ് അ​വ​ർ ഒ​ക്കെ എ​ഴു​തി​യ​ത്. എ​ല്ലാ​റ്റി​നും കു​റ്റം കാ​ണു​ന്ന​വ​രോ​ട് ഞാ​ൻ ഒ​ന്നും പ​റ​യു​ന്നി​ല്ല.

മു​ത്ത​പ്പ​ൻ ഇ​ഫ​ക്ട്: ര​ണ്ട്

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്​​ത ക​ലാ സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യ മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്​​മാ​ര​ക​ത്തി​ൽ​നി​ന്നും പ്രി​യ സു​ഹൃ​ത്ത് ബ​ഷീ​ർ ചു​ങ്ക​ത്ത​റ വി​ളി​ച്ചു. ​െഫ​ബ്രു​വ​രി 15ന് ​ഒ​ഴി​വു​ണ്ടാ​വു​മോ? അ​ന്നേ ദി​വ​സം ഡോ​ക്ട​ർ പി.​കെ. പോ​ക്ക​ർ മാ​ഷി​ന് ജ​ന്മ​രാ​ജ്യ​മാ​യ ഓ​ർ​ക്കാ​ട്ടേ​രി​യി​ൽ വ​മ്പി​ച്ച സ്വീ​ക​ര​ണം, ആ ​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ മ​നു​ഷ്യ​രും ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന​തി​നാ​ൽ, വ​രാ​നു​ള്ള പ്ര​യാ​സം അ​റി​യി​ച്ചു. അ​ന്നേ​ദി​വ​സം ന​ട​ക്കു​ന്ന സാം​സ്​​കാ​രി​ക പ​രി​പാ​ടി​യു​ടെ സ്വ​ഭാ​വം ബ​ഷീ​ർ ചു​ങ്ക​ത്ത​റ വി​വ​രി​ച്ച​പ്പോ​ൾ അ​ന്നേ​ദി​വ​സം ത​ന്നെ ജ​ന്മ​രാ​ജ്യ​ത്തെ പി.​കെ.​പി ആ​ദ​ര​വ് പ​രി​പാ​ടി വ​ന്നു​പെ​ട്ട​തോ​ർ​ത്ത് എ​നി​ക്ക് വ​ല്ലാ​തെ പ്ര​യാ​സ​മാ​യി!

ഒ​രു കൈ​തോ​ല​പ്പാ​യ അ​തോ അ​ച്ചി​പ്പാ​യ​യോ ഇ​ത്ര​മേ​ൽ സ്​​നേ​ഹം കൊ​ണ്ടു​വ​രു​മെ​ന്ന് ക​രു​തി​യി​ല്ല. വി​ള​യി​ൽ ഫ​സീ​ല​യാ​യി മാ​റി​യ വി​ള​യി​ൽ വ​ത്സ​ല​യേ​ക്കാ​ൾ ഇ​പ്പോ​ൾ മു​ന്നി​ൽ പ്ര​കാ​ശം പ​ര​ത്തി​നി​ൽ​ക്കു​ന്ന​ത്, ആ ​ന​മ​സ്കാ​ര​പ്പാ​യ​യും സ്വ​ന്തം നാ​രാ​യ​ണേ​ട്ട​നു​മാ​ണ്. ആ ​പാ​യ​ക്ക​റി​യാ​ത്ത, അ​തു​പോ​ലു​ള്ള​വ​ർ​ക്കു​മ​റി​യാ​ത്ത, മ​തം​മാ​റി വി​ള​യി​ൽ ഫ​സീ​ല​യാ​യി മാ​റി​യ വി​ള​യി​ൽ വ​ത്സ​ല​യോ​ടു​ള്ള നാ​രാ​യ​ണേ​ട്ട​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും സ്​​നേ​ഹ​ബ​ഹു​മാ​ന​ങ്ങ​ൾ ഇ​ത​ര​മ​ത​ക്കാ​ർ​ക്കും മാ​തൃ​ക​യാ​വ​ണം. സ​ർ​വ​മ​ത​ങ്ങ​ൾ​ക്കും, മ​ത​മി​ല്ലാ​യ്മ​ക്കും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ ക​ഴി​യും​വി​ധ​മു​ള്ള ക​വി​ത-​മ​ത സ​മീ​പ​ന​മാ​ണ് ന​മു​ക്കി​ട​യി​ൽ ശ​ക്തി​പ്പെ​ടേ​ണ്ട​ത്. മ​തം മാ​റു​ന്ന​തി​ലും മാ​റാ​തി​രി​ക്കു​ന്ന​തു​മ​ല്ല, മ​നു​ഷ്യ​ത്വ​ത്തെ അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് മ​റി​ച്ചി​ടു​ന്ന​താ​ണ് അ​വ​മാ​ന​ക​രം!

പു​തു​വ​ർ​ഷം പി​റ​ന്ന​ത് മ​റ്റു പ​ല​തി​നൊ​പ്പം മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ഒ​ഡി​ഷ​യി​ൽ പാ​സ്റ്റ​ർ ബി​പി​ൻ ബി​ഹാ​രി നാ​യി​ക്കി​നെ ചാ​ണ​കം തീ​റ്റി​ക്കു​ക​യും അ​ഴു​ക്കു​ചാ​ൽ വെ​ള്ളം കു​ടി​പ്പി​ക്കു​ക​യും ചെ​യ്ത വാ​ർ​ത്ത​യു​മാ​യാ​ണ്! അ​വി​ടെ​യും നി​ന്നി​ല്ല. ആ​ക്ര​മ​ണം നേ​രി​ട്ട ആ ​മ​നു​ഷ്യ​നെ സാ​ന്ത്വ​നി​പ്പി​ക്കു​ന്ന​തി​നു പ​ക​രം വീ​ടൊ​ഴി​ഞ്ഞ് പോ​വാ​ൻ വീ​ട്ടു​ട​മ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​വി​ടെ​യാ​ണ് നാ​രാ​യ​ണേ​ട്ട​നും വി​ള​യി​ൽ ഫ​സീ​ല​യും മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്​​മാ​ര​ക​വും ആ​ശ്വാ​സ​വും ആ​വേ​ശ​വു​മാ​കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് ഇ​ങ്ങ​നെ:

വി​ള​യി​ൽ ഫ​സീ​ല മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക, ആ​ദ്യം വി​ള​യി​ൽ വ​ത്സ​ല ആ​യി​രു​ന്നു, പി​ന്നീ​ടാ​ണ് വി​ള​യി​ൽ ഫ​സീ​ല ആ​യ​ത്. സ​ഹോ​ദ​ര​ൻ നാ​രാ​യ​ണ​ൻ, ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​ബ​ന്ധം അ​നി​യ​ത്തി വ​ത്സ​ല​യാ​യി​രു​ന്ന​പ്പോ​ഴും ഫ​സീ​ല​യാ​യി​രു​ന്ന​പ്പോ​ഴും ഒ​രേ ഈ​ഷ്മ​ള​ത​യോ​ടെ നി​ല​നി​ന്നു. വി​ള​യി​ൽ ഫ​സീ​ല കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്ത് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴെ​ല്ലാം ആ​ങ്ങ​ള നാ​രാ​യ​ണേ​ട്ട​ന്റെ വീ​ട്ടി​ൽ പോ​യി​രു​ന്നു. ഫ​സീ​ല വീ​ട്ടി​ൽ വ​രു​മ്പോ​ൾ അ​വ​ൾ​ക്ക് ന​മ​സ്​​ക​രി​ക്കാ​നാ​യി ഒ​രു ന​മ​സ്​​കാ​ര​പ്പാ​യ നാ​രാ​യ​ണേ​ട്ട​ൻ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഫ​സീ​ല​യു​ടെ മ​ര​ണ​ത്തി​നു​ശേ​ഷം ആ ​ന​മ​സ്കാ​ര​പ്പാ​യ മ​ഹാ​ക​വി മോ​യി​ൽ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി​യി​ലെ ച​രി​ത്ര സാം​സ്​​കാ​രി​ക മ്യൂ​സി​യ​ത്തി​ൽ വി​ള​യി​ൽ ഫ​സീ​ല എ​ന്ന ഗാ​യി​ക​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ന്റെ​യും മ​തേ​ത​ര​സാ​ഹോ​ദ​ര്യ​ബ​ന്ധ​ത്തി​ന്റെ​യും ഓ​ർ​മ​ക്കാ​യി സൂ​ക്ഷി​ക്കും. 2026 ​െഫ​ബ്രു​വ​രി 14ന് ​അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ള​യി​ൽ ഫ​സീ​ല സ്​​മൃ​തി​സാ​യാ​ഹ്നം പ​രി​പാ​ടി​യി​ൽ​വെ​ച്ച് നാ​രാ​യ​ണേ​ട്ട​ന്റെ കു​ടും​ബം ആ ​ന​മ​സ്കാ​ര​പ്പാ​യ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റും.

ഒ​രു​മ​യു​ടെ ഇ​തു​പോ​ലു​ള്ള മ​ധു​ര​മാ​ർ​ന്ന ഓ​ർ​മ​ക​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കാ​നാ​ണ്, കീ​ഴാ​ള ഭാ​വ​ന അ​ന​ശ്വ​ര​മാ​ക്കി​യ മു​ത്ത​പ്പ​നും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നാ​രാ​യ​ണേ​ട്ട​ന്റെ​യും കു​ടും​ബ​ത്തി​ന്റെ​യും മ​ഹ​ത്വ​മാ​ർ​ന്ന മാ​തൃ​ക ഹി​ന്ദു-​ഇ​സ്‍ലാം-​ക്രി​സ്​​ത്യ​ൻ മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും, മ​ത​മി​ല്ലാ​ത്ത​വ​രും ഉ​ൾ​പ്പെ​ടെ സ​ർ​വ​ർ​ക്കും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ, ന​മ്മു​ടെ ജീ​വി​തം വി​ന​യ​വി​സ്​​തൃ​തി​യി​ൽ ഉ​ന്മ​ത്ത​മാ​വും. പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​നും പ​റ​ശ്ശി​നി​ക്ക​ട​വി​ലെ പാ​ർ​ട്ടി ഓ​ഫി​സും മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്​​മാ​ര​കം നാ​രാ​യ​ണേ​ട്ട​നി​ൽ​നി​ന്നും സ്വീ​ക​രി​ക്കു​ന്ന ആ ​ന​മ​സ്കാ​ര​പ്പാ​യ​യും പ​ഠി​പ്പി​ക്കു​ന്ന​ത്, ന​മു​ക്ക് വ്യ​ത്യ​സ്​​ത​ത​ക​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് ഐ​ക്യ​പ്പെ​ടാ​ൻ ഒ​ന്ന​ല്ല, ഒ​ട്ടേ​റെ വ​ഴി​ക​ൾ ഉ​ണ്ടെ​ന്നാ​ണ്. ഒ​ന്ന​മ​ർ​ന്ന് ഉ​ത്സാ​ഹി​ച്ചാ​ൽ ന​മു​ക്കി​ട​യി​ൽ വെ​റു​പ്പി​ന് സൂ​ചി​കു​ത്താ​ൻ​പോ​ലും ഇ​ട​മി​ല്ലാ​ത്ത​വി​ധം ന​മു​ക്ക് വ​ള​രാ​നാ​വു​മെ​ന്നാ​ണ്.

Tags:    
News Summary - Parassinikadav Muthappan Literature Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.