പ്ര​കൃ​തി​യെ മ​റ​ന്ന വി​ക​സ​ന​ത്തി​ന്റെ വി​ല

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പെ​യ്തി​റ​ങ്ങു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ പെ​ട്ടെ​ന്നു​ള്ള പ്ര​ള​യം, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ, തീ​ര​ദേ​ശ വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് നൂ​റു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഇ​പ്പോ​ൾ വ​ർ​ഷം​തോ​റും ആ​വ​ർ​ത്തി​ക്കു​ന്നു.

പ്ര​ള​യ​വും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും വ​ർ​ധി​ച്ച​തി​ന് അ​തി​തീ​വ്ര മ​ഴ​യു​ടെ വ​ർ​ധ​ന, പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വ​ന​ന​ശീ​ക​ര​ണ​വും മ​ല​ഞ്ചെ​രി​വു​ക​ളു​ടെ അ​സ്ഥി​ര​ത​യും, കു​ന്നു​ക​ളും മ​ല​ഞ്ചെ​രി​വു​ക​ളും ഇ​ടി​ച്ചു​ള്ള അ​നി​യ​ന്ത്രി​ത നി​ർ​മാ​ണ​ങ്ങ​ൾ, ന​ദി​ക​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ളും നി​ർ​മാ​ണ​ങ്ങ​ളും, ന​ദി​ക​ളി​ൽ അ​മി​ത​മാ​യി എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് മൂ​ല​മു​ള്ള ജ​ല​വ​ഹ​ന​ശേ​ഷി​ക്കു​റ​വ്, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നെ​ൽ​വ​യ​ലു​ക​ളും വ്യാ​പ​ക​മാ​യി നി​ക​ത്ത​ൽ, ന​ഗ​ര​വ​ൽ​ക്ക​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള അ​വ​സ​രം കു​റ​യ​ൽ, അ​പ​ര്യാ​പ്ത​മാ​യ മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​ങ്ങ​ൾ, അ​ന​ധി​കൃ​ത ഭൂ​വി​നി​യോ​ഗ മാ​റ്റ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കാം. കെ​ട്ടി​ട​നി​ർ​മ്മാ​ണ​ത്തി​നും ഭൂ​മി നി​ര​പ്പാ​ക്കു​ന്ന​തി​നു​മാ​യി മേ​ൽ​മ​ണ്ണ് വ്യാ​പ​ക​മാ​യി നീ​ക്കം ചെ​യ്യു​ന്ന​ത് ഇ​ന്ന് കേ​ര​ളം നേ​രി​ടു​ന്ന മ​റ്റൊ​രു ഗു​രു​ത​ര പ​രി​സ്ഥി​തി പ്ര​ശ്ന​മാ​യി​രി​ക്കു​ന്നു. മേ​ൽ​മ​ണ്ണ് ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​ക്ക് ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ടാ​തെ അ​തി​വേ​ഗ​ത്തി​ൽ ഉ​പ​രി​ത​ല​ത്തി​ലൂ​ടെ ഒ​ഴു​കു​ക​യും, മ​ണ്ണൊ​ലി​പ്പും ന​ദി​ക​ളി​ലെ ചെ​ളി നി​ക്ഷേ​പ​വും വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തു​വ​ഴി ന​ദി​ക​ളു​ടെ ജ​ല​വ​ഹ​ന​ശേ​ഷി കു​റ​യു​ക​യും പ്ര​ള​യ​ത്തി​ന്റെ തീ​വ്ര​ത ഗ​ണ്യ​മാ​യി ഉ​യ​രു​ക​യും ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ങ്ങ​ൾ

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ നാ​ല് ത​രം പ്ര​ള​യ​ങ്ങ​ളാ​ണ് ഒ​ന്നി​ച്ചു അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്:

  • ന​ഗ​ര​പ്ര​ള​യം (Urban Flood): കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ​ങ്ങ​ളു​ടെ വ്യാ​പ​ന​വും അ​ട​ഞ്ഞ മ​ഴ​വെ​ള്ള​ച്ചാ​ലു​ക​ളും കാ​ര​ണം മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ടു​ന്നു.
  • അ​പ്ര​തീ​ക്ഷി​ത പ്ര​ള​യം (Flash Flood): പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി​തീ​വ്ര മ​ഴ​യെ തു​ട​ർ​ന്ന് ഏ​താ​നും​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ രൂ​പ​പ്പെ​ടു​ന്ന അ​തി​വേ​ഗ പ്ര​ള​യ​മാ​ണി​ത്. ഇ​ത് പ​ല​പ്പോ​ഴും മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും അ​തു​വ​ഴി വ​ലി​യ ജീ​വ​ഹാ​നി​ക്കും കാ​ര​ണ​മാ​കു​ന്നു.
  • ന​ദീ പ്ര​ള​യം (River Flood): ന​ദി​ക​ളി​ൽ എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞു​കൂ​ടി ജ​ല​വ​ഹ​ന​ശേ​ഷി കു​റ​യു​ക​യോ അ​തി​ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യോ ചെ​യ്യു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്.
  • തീ​ര​ദേ​ശ പ്ര​ള​യം (Coastal Flood): ക​ട​ൽ​ക്ഷോ​ഭം, ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ, ചു​ഴ​ലി​ക്കാ​റ്റ്, വേ​ലി​യേ​റ്റം, സ​മു​ദ്ര​നി​ര​പ്പു​യ​ർ​ച്ച എ​ന്നി​വ​യു​ടെ ഫ​ല​മാ​യി തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​ത്.
  • കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​നാ​ല് ത​രം പ്ര​ള​യ​ങ്ങ​ളു​ടെ​യും തീ​വ്ര​ത കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
  • കേ​ര​ള​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ൽ

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്റെ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള കു​ത്ത​നെ​യു​ള്ള മ​ല​ഞ്ചെ​രി​വു​ക​ളാ​ണ് കേ​ര​ള​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ലി​ന് ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ. പൊ​തു​വെ ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്ന് വി​ളി​ക്കു​ന്ന ഈ ​ദു​ര​ന്തം പ​ല​ത​രം മ​ണ്ണി​ടി​ച്ചി​ലു​ക​ളു​ടെ ഫ​ല​മാ​ണ്.

നാ​ല് ത​ര​ത്തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ ക​ണ്ടു​വ​രു​ന്ന​ത്:

    • ഒ​ഴു​കു​ന്ന മ​ണ്ണി​ടി​ച്ചി​ൽ (Debris Flow)
    • മ​റി​ഞ്ഞു​വീ​ഴു​ന്ന മ​ണ്ണി​ടി​ച്ചി​ൽ (Topple)
    • നി​ര​ങ്ങി​യി​റ​ങ്ങു​ന്ന മ​ണ്ണി​ടി​ച്ചി​ൽ (Translational Slide)
    • ചു​ഴി​ഞ്ഞി​റ​ങ്ങു​ന്ന മ​ണ്ണി​ടി​ച്ചി​ൽ (Rotational Slide)
  • ഇ​വ​യി​ൽ വെ​ള്ള​വും മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും മ​ര​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ ച​രി​വി​ലൂ​ടെ ഒ​ഴു​കി​യി​റ​ങ്ങു​ന്ന ഒ​ഴു​കു​ന്ന മ​ണ്ണി​ടി​ച്ചി​ലാ​ണ് (Debris Flow) ഏ​റ്റ​വും അ​പ​ക​ട​കാ​രി.

ഉ​രു​ൾ​പൊ​ട്ട​ലി​ന് ഒ​രൊ​റ്റ കാ​ര​ണ​മ​ല്ല ഉ​ള്ള​ത്; പ്ര​കൃ​തി​ദ​ത്ത​വും മ​നു​ഷ്യ​നി​ർ​മി​ത​വു​മാ​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ടെ സം​യു​ക്ത​ഫ​ല​മാ​ണി​ത്. അ​തി​തീ​വ്ര മ​ഴ​യു​ടെ വ​ർ​ദ്ധ​ന, കു​ത്ത​നെ​യു​ള്ള ച​രി​വു​ക​ൾ, ക​ട്ടി​യു​ള്ള അ​പ​ക്ഷ​യ​മ​ണ്ണും ലി​ത്തോ​മാ​ർ​ജ് (Lithomarge) ക​ളി​മ​ണ്ണി​ന്റെ സാ​ന്നി​ധ്യ​വും, വ​ന​ന​ശീ​ക​ര​ണം, മേ​ൽ​മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ, കു​ന്നു​ക​ളും മ​ല​ഞ്ചെ​രി​വു​ക​ളും മു​റി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ, അ​നി​യ​ന്ത്രി​ത ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നീ​ർ​ച്ചാ​ലു​ക​ളു​ടെ നാ​ശം, അ​ശാ​സ്ത്രീ​യ​മാ​യ ജ​ല​വി​നി​യോ​ഗം എ​ന്നി​വ ച​രി​വു​ക​ളു​ടെ സ്ഥി​ര​ത ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ഉ​രു​ൾ​പൊ​ട്ട​ലി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്നു. ശാ​സ്ത്രീ​യ​മാ​യ ഭൂ​വി​നി​യോ​ഗ​വും ച​രി​വു​ക​ളു​ടെ സം​ര​ക്ഷ​ണ​വും ക​ർ​ശ​ന​മാ​യ വി​ക​സ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും കൊ​ണ്ട് മാ​ത്ര​മേ ഭാ​വി​യി​ൽ ഈ ​ദു​ര​ന്ത​ത്തി​ന്റെ തീ​വ്ര​ത ല​ഘൂ​ക​രി​ക്കാ​നാ​വൂ.

ദു​ര​ന്ത​സാ​ധ്യ​ത കു​റ​ക്കാ​ൻ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ:

  • മേ​ൽ​മ​ണ്ണ് ഖ​ന​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക.
  • അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ച​രി​വു​ക​ളി​ൽ നി​ർ​മാ​ണം നി​രോ​ധി​ക്കു​ക.
  • ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും വ​യ​ലു​ക​ളും സം​ര​ക്ഷി​ക്കു​ക.
  • ന​ഗ​ര​ങ്ങ​ളി​ൽ ശാ​സ്ത്രീ​യ മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക.
  • വി​ല്ലേ​ജ് അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ദു​ര​ന്ത​ബോ​ധ​വ​ൽ​ക്ക​ര​ണ​വും മു​ൻ​ക​രു​ത​ൽ പ​രി​ശീ​ല​ന​വും ന​ൽ​കു​ക.
  • കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക.
  • മ​ഴ​മാ​പി​നി​ക​ൾ കൂ​ട്ടി കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക.

കേ​ര​ള​ത്തി​ലെ ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും തൊ​ഴി​ൽ​ര​ഹി​ത​രാ​യ ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന് ഒ​രാ​ളെ ഗ്രാ​മ ദു​ര​ന്ത​നി​വാ​ര​ണ ഓ​ഫീ​സ​ർ ആ​യി നി​യ​മി​ക്കു​ക​യും, ഏ​ക​ദേ​ശം 2,000 പ​രി​ശീ​ല​നം ല​ഭി​ച്ച യു​വ​ജ​ന​ങ്ങ​ള​ട​ങ്ങു​ന്ന സം​സ്ഥാ​ന​ത​ല ദു​ര​ന്ത​സ​ന്ന​ദ്ധ സേ​ന രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത​യാ​ണ്.

(കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജി​യോ​ള​ജി

പ​ഠ​ന​വ​കു​പ്പി​ൽ പ്ര​ഫ​സ​റാ​ണ് ലേ​ഖ​ക​ൻ)

Tags:    
News Summary - പ്ര​കൃ​തി​യെ മ​റ​ന്ന വി​ക​സ​ന​ത്തി​ന്റെ വി​ല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.