Posted On
date_range Updated On
date_range എല്ലാം വെറുതെ...
- സ്ത്രീസുരക്ഷയെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കി അധികാരത്തില്‍ വന്നശേഷം കേരളത്തെ സ്ത്രീപീഡകരുടെ പറുദീസയാക്കി.
- പദവിയോ പ്രായമോ നോക്കാതെ ഒരു മന്ത്രിതന്നെ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തി കേരളത്തെ നാണംകെടുത്തി.
- വീറുറ്റ സമരത്തിലൂടെ പൊതുസമൂഹത്തിെൻറ അഭിനന്ദനം ഏറ്റുവാങ്ങിയ പൊമ്പിളൈ ഒരുമൈയുടെ വനിതകളെ മറ്റൊരു മന്ത്രി അശ്ലീല അഭിഷേകം നടത്തി.
- മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ 90 വയസ്സുള്ള അമ്മൂമ്മവരെ പിച്ചിച്ചീന്തപ്പെട്ടു. മിക്ക കേസിലും പൊലീസ് പീഡകരോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ നോക്കി.
- വാളയാര്‍ അട്ടപ്പള്ളിയില്‍ സ്കൂള്‍ വിദ്യാർഥിനികളായ രണ്ടു പിഞ്ചു കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന് വീഴ്ചയുണ്ടായി.
- കുണ്ടറ പീഡനക്കേസിലും കേസ് അട്ടിമറിക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചു.
- ജിഷ്ണു പ്രണോയി കേസില്‍ ഗുരുതരമായ പിഴവ് സംഭവിച്ചു. മകെൻറ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഡി.ജി.പി ഓഫിസിന് മുന്നിലെത്തിയ ജിഷ്ണുവിെൻറ മാതാവ് മഹിജയെ ക്രിമിനല്‍ കുറ്റവാളിയെപ്പോലെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു.
- രാഷ്ട്രീയ കൊലപാതകങ്ങളെ മടക്കിക്കൊണ്ടുവന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊല്ലപ്പെട്ടത് 18 പേർ. കണ്ണൂരില്‍ മാത്രം എട്ടു പേര്.
- കൊലപാതകങ്ങളും മോഷണവും പിടിച്ചുപറിയും അടിപിടിയും വ്യാപകമായി. കൊലപാതകങ്ങള്‍ 300ലേറെ. അക്രമസംഭവങ്ങള്‍ 6,23,408.
- കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടായിസം നടപ്പാക്കി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചപ്പോള്‍ പൊലീസ് കൂട്ടുനിന്നു.
- കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചപ്പോള്‍ പൊലീസ് തക്കസമയത്ത് പ്രവര്‍ത്തിച്ചില്ല. ഇതില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍തന്നെ പ്രഖ്യാപിച്ചു.
- കൊച്ചിയില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ മരിച്ചപ്പോഴും പൊലീസിന് വീഴ്ചപറ്റി.
- കൊച്ചിയില്‍ ബീച്ചില്‍ വിശ്രമിക്കാനെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും പൊലീസ് തല്ലിച്ചതച്ചു.
- എറണാകുളം കടവന്ത്രയില്‍ യുവാക്കളെ പിടികൂടി അടിവസ്ത്രം മാത്രമിടുവിച്ച് ലോക്കപ്പിലടച്ചു.
- തിരുവനന്തപുരത്ത് കനകക്കുന്നില്‍ പൊലീസ് തന്നെ സദാചാര ഗുണ്ടകളായി മാറി യുവതിയെയും യുവാവിനെയും അപമാനിച്ചു.
- കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകള്‍ യുവതിയെയും യുവാവിനെയും ആക്രമിച്ചപ്പോള്‍ പൊലീസ് വേണ്ട നടപടി എടുത്തില്ല. യുവാവ് പിന്നീട് തൂങ്ങിമരിച്ചു. യുവതിക്ക് തുടര്‍ന്നും ഭീഷണി ഉണ്ടായി.
- സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിച്ചു. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തി.
- ജിഷ വധക്കേസില്‍ യു.ഡി.എഫിനെ കുറ്റപ്പെടുത്തി വൻ പ്രചാരണം നടത്തിയ ഇടതുമുന്നണി അധികാരമേറ്റതോടെ ജിഷയെ മറന്നു. കേസ് കോടതിയിലെത്തിച്ചത് സൂക്ഷ്മതയില്ലാതെ.
- മാവോവാദി വേട്ടയില്‍ പൊലീസിന് പിഴവുണ്ടായി എന്ന് സി.പി.ഐ തന്നെ ആരോപിച്ചു.
- യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു.
- കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റവാളികളെപ്പോലെ പൊലീസ് വലിച്ചിഴച്ച് ലോക്കപ്പിലടച്ചു.
- ദലിത് യുവാക്കള്‍ പലയിടത്തും പൊലീസിെൻറ ക്രൂര പീഡനങ്ങള്‍ക്കിരയായി.
- കസ്റ്റഡിമരണങ്ങള് തുടര്‍ക്കഥയാക്കി. നാലു പേരാണ് കസ്റ്റഡില്‍ മരിച്ചത്.
- ഉന്നത ഐ.എ.എസ്^ഐ.പി.എസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിച്ചു.
- വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കയറൂരിവിട്ടു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതിയെെക്കാണ്ട് ചോദിപ്പിച്ചു.
- ചരിത്രത്തിലാദ്യമായി റിപ്പബ്ലിക്ദിനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് നഷ്ടപ്പെടുത്തി.
- ഡി.ജി.പി പദവിയില്‍നിന്ന് ടി.പി. സെന്‍കുമാറിനെ രാഷ്ട്രീയവിരോധംെവച്ച് അപമാനിച്ച് പുറത്താക്കി.
- സെന്‍കുമാറിനെ തിരികെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ െവച്ചുതാമസിപ്പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍നിന്ന് ശാസന ഏറ്റുവാങ്ങി പിഴയും അടച്ച് മാപ്പും പറഞ്ഞു.
- ഓപറേഷന് കുബേര നിര്‍ത്തലാക്കി. ഇപ്പോള്‍ നാടുനീളെ ബ്ലേഡ് പലിശക്കാരുടെ അതിക്രമം.
- ഓപറേഷന് സുരക്ഷ, ക്ലീന്‍ കാമ്പസ് തുടങ്ങിയ പരിപാടികളും നിര്‍ത്തലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.