ജനകീയ ഉപരോധമല്ലാതെ വഴിയില്ല

സ്വയം തകരുകയോ മറ്റുള്ളതിനെ തകർക്കുകയോ ചെയ്യാതെ ഫാഷിസം അവസാനിച്ച ചരിത്രം അധികമില്ല. തങ്ങളല്ലാത്ത ഒന്നിനെയും കേൾക്കാൻ തയാറില്ലാത്ത ഫാഷിസം സമവായത്തി​​െൻറ സാധ്യതയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ചരിത്രം മാത്രമല്ല, ഇന് ത്യയുടെ വർത്തമാനവും ഇക്കാര്യം വിളിച്ചുപറയുന്നു. ആർത്തുവിളിക്കുന്ന ഇന്ത്യൻ തെരുവി​​െൻറ ശബ്​ദം കേൾക്കാൻ ഭരണക ൂടം തയാറാകുന്നില്ലെന്നു മാത്രമല്ല, കൂടുതൽ അക്രമോത്സുകതയിലേക്കു നീങ്ങുന്നു. യു.പിയിലും കർണാടകയിലും അസമിലും പൗ രത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലെ രക്തസാക്ഷികളെ അക്രമികളായി ചിത്രീകരിക്കുന്നു. സമരത്തിനിറങ്ങുന്നവ ർ കൊല്ലപ്പെടേണ്ടവരാണ് എന്ന ബോധ്യമാണ് സർക്കാറിനെയും അനുയായികളെയും നയിക്കുന്നത്. രാജ്യത്തെ ബാധിച്ച ചിതലുകളാണ ് സർക്കാർവിരുദ്ധ പ്രക്ഷോഭകരെന്നും അവരെ തട്ടിക്കളയേണ്ടത് രാജ്യത്തി​​െൻറ ആരോഗ്യത്തിന് അനിവാര്യമാണെന്നും അവർ കരുതുന്നു.

തെരുവിൽ മാത്രമല്ല, പാർലമ​െൻറിന് അകത്തും ഇതുതന്നെ സ്​ഥിതി. ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ച മുഴുവൻ ന്യായീകരണങ്ങളെയും പ്രതിപക്ഷാംഗങ്ങൾ വസ്തുനിഷ്ഠമായി പൊളിച്ചടുക്കിയെങ്കിലും എഴുതിക്കൊണ്ടുവന്ന നയത്തിൽനിന്ന് ഒരിഞ്ചും പിറകോട്ടുപോകാതെ തീരുമാനം പ്രഖ്യാപിച്ചു. അതേ രീതിതന്നെയായിരുന്നു രാഷ്​ട്രപതിയുടേതും. പൊലീസിന് ഏതു നിമിഷവും ഉപയോഗിക്കാവുന്ന സ്വകാര്യസൈന്യമായി ആർ.എസ്.എസ് മാറിയ കാര്യം ജാമിഅയിൽനിന്നും ജെ.എൻ.യുവിൽനിന്നും ഞെട്ടലോടെ ഇന്ത്യ തിരിച്ചറിയുന്നു.

ജനങ്ങളെ പരിഗണിക്കാത്ത ഒരു സർക്കാറിന് അവരുടെ പ്രക്ഷോഭത്തെയും അനുഭാവത്തോടെ നോക്കാനാകില്ല. തങ്ങളെ പരിഗണിക്കാത്ത സർക്കാറിനെ വിലമതിക്കേണ്ട ബാധ്യത ജനങ്ങൾക്കുമില്ല. ഏത​ു രാജ്യത്തി​​െൻറയും ആസ്തി പൗരന്മാരാണ്. വിശാലമായ ഭൂമി ഒരു രാജ്യത്തെയും സൃഷ്​ടിക്കുന്നില്ല. ജനങ്ങളുടെ സംഭാവനകളില്ലാതെ ഒരു സർക്കാറിനും പ്രവർത്തിക്കാനാകില്ല. എന്തും സഹിച്ച് ജനം കൂടെ നിൽക്കും എന്നുള്ളതുകൊണ്ടാണ് ജനങ്ങൾ ആവശ്യമില്ലെന്ന ചിന്ത ഭരണകൂടങ്ങൾക്കുണ്ടാകുന്നത്​. ജനങ്ങളിൽനിന്നുള്ള വരുമാനം കൃത്യമായി ലഭിക്കുന്നതുകൊണ്ടാണ്. ആ വരുമാനം നിലക്കുന്നതോടെ ജനങ്ങൾ ആവശ്യമാണെന്ന ചിന്തയിലേക്ക് സർക്കാറുകൾ മാറുകതന്നെ ചെയ്യും.

ജനം നൽകുന്ന നികുതിയില്ലാതെ പ്രവർത്തിക്കാൻ സർക്കാറുകൾക്കാകില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിഭവങ്ങൾകൊണ്ട് മന്ത്രിമാർക്കുള്ള ശമ്പളംപോലും നൽകാനാകുമോ എന്ന കാര്യം സംശയമാണ്. നികുതി കൊടുക്കാതെ രാജ്യത്ത് ജീവിക്കുക പൗരന്​ പ്രയാസമാണ്. അതേസമയം, നിർബന്ധിത നികുതി അല്ലാത്ത ഒട്ടേറെ പരോക്ഷ നികുതികൾ കൊടുക്കേണ്ട സഹചര്യത്തിൽനിന്ന് മാറിനിൽക്കാൻ സാധിക്കും. അതുവഴി സർക്കാറിനുമേൽ ജനകീയ ഉപരോധം ഏർപ്പെടുത്താനാകും.

യഥാർഥത്തിൽ ഇന്നു നടക്കുന്ന ഓരോ പ്രക്ഷോഭവും സർക്കാറിന് ഗുണമായി മാറുകയാണ്. ഒരുദാഹരണം പറയാം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബൈക്ക് റാലി, വാഹനജാഥ എന്ന രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുവെന്ന് വിചാരിക്കുക. ഇതി​​െൻറ ഫലമായി ആവശ്യത്തിൽ കൂടുതൽ ഇന്ധനം വാങ്ങേണ്ടിവരുന്നു. ഇന്ധനനികുതിയിലെ ഭൂരിഭാഗവും സർക്കാറിലേക്കു പോകുന്നു. സർക്കാറിന് ജനതയെ അടിച്ചമർത്താൻ കൂടുതൽ പണം ലഭിക്കുന്നു. അതേസമയം, ഓരോ ആളുകളും വാങ്ങൽ തോത് കുറച്ച്​ നികുതി വഴി സർക്കാറിന് പണം ലഭ്യമാകുന്നതിൽനിന്ന് മാറിനിന്നുനോക്കൂ. ഇപ്പോഴുള്ള പ്രക്ഷോഭമുണ്ടാക്കുന്നതിനേക്കാൾ വലിയ പ്രതിഫലനമായിരിക്കും സംഭവിക്കുക.

നികുതി കൊടുക്കേണ്ടിവരുന്ന ഒട്ടേറെ കാര്യങ്ങളിൽനിന്ന് തൽക്കാലത്തേക്കെങ്കിലും മാറിനിന്നാൽ സർക്കാറിന് ലഭിക്കുന്ന ഫണ്ടിൽ കുറവ് വരുകയും അത് ശമ്പളം മുടങ്ങുന്നതിൽവരെ എത്തുകയും ചെയ്യും. ശമ്പളം മുടങ്ങുന്നതോടെ ഉദ്യോഗസ്ഥർ എതിരാവുകയും അവരും സർക്കാറിനെതിരെ തിരിയുകയും ചെയ്യും. ഒറ്റയടിക്ക് വിജയിക്കാവുന്ന ഒരു സമരരീതിയല്ല ഇത്. വളരെ പതുക്കെ വികസിക്കുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്ന ഒന്നാണ്. ഓരോ മനുഷ്യ​​െൻറയും വീട്ടുമുറ്റത്ത് ദയ തേടി ഫാഷിസം എത്തുന്നതോടെ ഈ സമരം വിജയിക്കും.

നോട്ടുനിരോധന കാലത്ത് പ്രധാനമന്ത്രി മോദി പറഞ്ഞത്​ പൈസയുള്ളവർ കൂടെയുള്ളവരെക്കൂടി ഭക്ഷണത്തിന് ക്ഷണിച്ച് നോട്ടുനിരോധനംകൊണ്ടുണ്ടായ ബുദ്ധിമുട്ട് പങ്കുവെക്കണമെന്നാണ്​. അതുപോലെ, പൗരത്വനിയമം എന്ന മനുഷ്യത്വവിരുദ്ധമായ നിയമത്തെ പ്രതിരോധിക്കാൻ ജനങ്ങളെല്ലാം കൂട്ടായ്മയുണ്ടാക്കണം. കാറുകൾ ഉപയോഗിക്കുന്നവർ തൽക്കാലത്തേക്കെങ്കിലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുക. കാറിൽതന്നെ പോകണമെന്നുള്ളവർ കാർ ഉപയോഗിക്കുന്ന മറ്റുള്ളവരെയും കൂട്ടുക. സാധനങ്ങൾ വാങ്ങുന്നത് പരമാവധി കുറക്കുക. ഇത് എല്ലാവർക്കും ബുദ്ധിമുട്ട് നിറക്കുന്നതായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഈ ബുദ്ധിമുട്ട് താൽക്കാലികം മാത്രമായിരിക്കും. പാർട്ടിക്ക് ഫണ്ട് നൽകുന്നപോലെ സർക്കാറിന് ഫണ്ട് നൽകാൻ മാത്രം വിശാല മനസ്സുള്ള ബിസിനസുകാരില്ലാത്തതിനാൽ ഈ നിസ്സഹകരണ സമരം വിജയിക്കും. ഇപ്പോഴത്തെ മനുഷ്യർക്കും വരാനിരിക്കുന്ന തലമുറക്കും ഈ മണ്ണിൽതന്നെ സ്വസ്ഥമായി ജീവിക്കാൻ ഫാഷിസത്തെ ജീവനായും അക്രമോത്സുകതയെ പ്രവർത്തനരീതിയായും സ്വീകരിച്ച ഒരു ഭരണകൂടത്തെ തിരുത്താനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണിത്. ജനകീയ സാമ്പത്തിക ഉപരോധം വളരെ പതുക്കെയാണെങ്കിലും ഫാഷിസത്തി​​െൻറ അടിത്തറ ഇളക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്രയും മനുഷ്യത്വവിരുദ്ധ നിയമമുണ്ടാക്കിയിട്ടും അതിനെതിരെ പ്രതികരിക്കാത്തവരോട് സഹകരിക്കുന്നത് നമുക്കായി തീർത്ത ചതിയുടെ കൊലക്കയറിലേക്ക് സ്വയം നടന്നുപോകുന്നതിന് തുല്യമാണ്.

പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ലേ ഇത് എന്ന് ചിന്തിക്കുന്നവരുണ്ടാകും. ശരിയാണ്. ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യംതന്നെ. ഈ സമയത്തെ താൽക്കാലിക ബുദ്ധിമുട്ട് നാളത്തേക്കുള്ള വെളിച്ചത്തിനുവേണ്ടിയാണ്. ഇന്ന് തൽക്കാലം ബുദ്ധിമുട്ടി നാളെ സന്തോഷത്തോടെ ജീവിക്കണോ, ഇന്ന് ബുദ്ധിമുട്ടാതെ തൊട്ടടുത്ത നിമിഷം മുതൽ ദുരിതം പേറി നാടും വീടും ഇട്ടെറിഞ്ഞുപോകണോ എന്ന ആലോചനക്കൊടുവിൽ ലഭിക്കുന്ന ഉത്തരത്തിനൊപ്പം നിൽക്കുക. രാജ്യം ജനങ്ങളുടേതാണ്, ഏതെങ്കിലും ഭരണാധികാരികളുടേതല്ല. ഭരണം മാറും, ഭരണാധികാരികൾ മാറും. രാജ്യവും അതി​​െൻറ ജീവനും സ്വത്വവും ഇവിടെ നിലനിൽക്കണം.

Tags:    
News Summary - peoples siege is the solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.