Posted On
date_range Updated On
date_range 45 വർഷമായി പ്രവാസിയായ തിരൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: തിരൂർ പുറത്തൂർ കളൂരിലെ പരേതരായ ഉള്ളാട്ടിൽ അസൈനാർ-ഫാത്തിമ ദമ്പതികളുടെ മകൻ അലി ഉള്ളാട്ടിൽ (74) ഹൃദയാഘാതത്തെ തുടർന്ന് അബൂദാബി ബദാസായ്ദിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. 45 വർഷമായി പ്രവാസിയാണ്. 40 വർഷത്തോളമായി ബദാസായ്ദിൽ ഉബൈദ് നീഷ് ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ കോഓഡിനേറ്ററായി ജോലി ചെയ്യുന്നു.
മകളുടെ വിവാഹത്തിനായി മൂന്നുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഗുരുവായൂർ നാലകത്ത് യാസ്മിൻ അലിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ആഷിഖ് (ദുബൈ), ഡോ. ആയ്ഷാ സനമ. മരുമകൻ: ഡോ. ഹിലാൽ നിസാർ (കൊല്ലം കരുനാഗപ്പള്ളി).
സഹോദരങ്ങൾ: മുഹമ്മദ് ബാവ, അബ്ദുള്‍ റഹിമാന്‍, ഹംസ, കുഞ്ഞിമ്മ, മജീദ്, മുസ്തഫ, പരേതരായ ആമിന, ശരീഫ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.