Posted On
date_range Updated On
date_range രോഗിയുമായി പോയ ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും രോഗിക്കും പരിക്ക്
കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈറാണ് മരണപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. തിരുവമ്പാടി ലിസ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിയെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസുമായി ബൈക്ക് കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പൂർണമായും തകർന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും ഡ്രൈവർക്കും നഴ്സിനും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.