മണ്ണാർക്കാട് സ്വദേശി സൗദിയിലെ ലൈല അഫ്‌ലാജിൽ നിര്യാതനായി

റിയാദ്: പാലക്കാട് മണ്ണാർക്കാട് തെങ്കര പറശ്ശേരി കാപ്പിൽ ഉമർ (41) സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ലൈല അഫ്‌ലാജിലാണ് മരിച്ചത്. 20 വർഷമായി പ്രവാസിയായിരുന്നു.

അഫ്‌ലാജിൽ ഒരു ബക്കാലയിൽ (പലചരക്ക് കട) ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കാപ്പിൽ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസൽ എന്നിവർ മക്കളാണ്.

ഉമറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മുസ്തഫ വേളൂരാൻ, ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാക്കളായ നാസർ കൊടുവള്ളി, മുസ്തഫ, അറ്റോർണി ഹംസ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

Tags:    
News Summary - Mannarkkad native passes away in Layla Aflaj, Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.