ഷോക്കേറ്റ് യുവതിക്കും മകനും ദാരുണാന്ത്യം; ഇന്നലെ മരിച്ച വിവരം പുറംലോകമറിഞ്ഞത് ഇന്ന്
മംഗളൂരു: പാലഡ്ക ഗ്രാമപഞ്ചായത്തിലെ വർണബെട്ടു പൊസലായി കെളഗിന മാനെയിൽ മാതാവും മകനും വൈദ്യുതാഘാതമേറ്റ് മരിച്ചു. മേഴ്സി മസ്കരേനാസ് (45), മകൻ ഷോൺ മസ്കരേനാസ് (18) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 6.30 നും ഏഴിനും ഇടയിൽ സംഭവിച്ചതെന്ന് കരുതുന്ന അപകടം വ്യാഴാഴ്ച രാവിലെ തോട്ടം തൊഴിലാളി സുന്ദര പൂജാരി സ്ഥലത്തെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്.
മൂഡ്ബിദ്രിയിലെ ഹോളി റോസറി പി.യു കോളജ് രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി) വിദ്യാർഥിയാണ് ഷോൺ മസ്കരേനാസ്. നനഞ്ഞ വസ്ത്രങ്ങൾ പുറത്തെ അയലിൽ തൂക്കിയിടുമ്പോഴാണ് അപകടം സംഭവിച്ചത്. വൈദ്യുതി കണക്ഷനിൽ നിന്ന് അയൽ കെട്ടിയ വയറിലേക്ക് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആയതായി സംശയിക്കുന്നു. മകന്റെ നിലവിളി കേട്ട് ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മേഴ്സിക്കും ഷോക്കേറ്റതാണെന്ന് കരുതുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മേഴ്സിയുടെ ഭർത്താവ് സൈമൺ മസ്കരേനാസ് 15 വർഷം മുമ്പ് നിര്യാതനായിരുന്നു. അമ്മയും മകനും മാത്രമാണ് ഇവിടെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.