Posted On
date_range Updated On
date_range ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ച് വിദ്യാർഥി മരിച്ചു
മംഗളൂരു: ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ചുകയറി വിദ്യാർഥി മരിച്ചു. നെല്യാടിയിൽ ഫ്ലവേഴ്‌സ് ഹോട്ടൽ നടത്തുന്ന ജോജോ ടി ജോർജിന്റെ മകൻ അശ്വിൻ ജോജോ ജോർജാണ്(16) മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെ മംഗളൂരു-ബംഗളൂരു ദേശീയപാതയിലെ കഡബയിലാണ് അപകടം. നെല്യാഡി കർബസങ്കക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിൽ കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശ്വിൻ തൽക്ഷണം മരിച്ചു.
ഒന്നാം വർഷ പി.യു വിദ്യാർഥിയാണ് അശ്വിൻ ജോജോ ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.